ADVERTISEMENT

അബുദാബി ∙ ലോട്ടറി പ്രേമികൾക്ക് സന്തോഷവാർത്ത, താത്കാലികമായി നിർത്തലാക്കിയിരുന്ന അബുദാബിയിലെ ജനപ്രിയ റാഫിൾ നറുക്കെടുപ്പ് ബിഗ് ടിക്കറ്റ് പ്രവർത്തനം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. അടുത്ത തത്സമയ നറുക്കെടുപ്പ് ജൂൺ മൂന്നിനാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ഇൗ നറുക്കെടുപ്പിൽ 10 ദശലക്ഷം ദിർഹമാണ് സമ്മാനം. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. 

യുഎഇ നിയമങ്ങളിലും ചട്ടങ്ങളിലും വന്ന മാറ്റം കാരണം എല്ലാ പ്രമുഖ സ്വകാര്യ റാഫിൾ ഡ്രോ ഓപറേറ്റർമാരും ഈ വർഷത്തിന്റെ തുടക്കത്തിൽ അവരുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിയിരുന്നു. സുരക്ഷിതവും നിയന്ത്രിതവുമായ വാണിജ്യ ഗെയിമിങ് അന്തരീക്ഷത്തിനായി യുഎഇയുടെ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) നിബന്ധനകൾ അനുസരിക്കാനുള്ള സന്നദ്ധത വിലയിരുത്താനും സ്ഥിരീകരിക്കാനുമായിരുന്നു ഇടവേള. 

മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ബിഗ് ടിക്കറ്റ് യുഎഇയിൽ വളരെ ജനപ്രിയമാണ്. ഇന്ത്യക്കാരാണ് വിജയികളിൽ കൂടുതൽ. മലയാളികളടക്കം ഒട്ടേറെ പേരുടെ ജീവിതം തന്നെ മാറിമറിഞ്ഞു.  മറ്റു നറുക്കെടുപ്പുകളായ എമിറേറ്റ്സ് ഡ്രോ, മഹ്സൂസ് എന്നിവയും ഇൗ വർഷമാദ്യം താത്കാലികമായി നിർത്തലാക്കിയിരുന്നു. 

English Summary:

Big Ticket resumes operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com