ADVERTISEMENT

ദോഹ ∙  'അറിവ് നാഗരികതകളെ സൃഷ്ടിക്കുന്നു' എന്ന പ്രമേയത്തിൽ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്‍ററിൽ നടക്കുന്ന 10 ദിവസത്തെ പുസ്തക മേള ഇന്ന് ആരംഭിക്കും. 42 രാജ്യങ്ങളിൽ നിന്നുള്ള 515 പുസ്തക പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. ഒമാൻ ആണ് ഈ വർഷത്തെ പ്രത്യേക അതിഥി രാജ്യം. സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ മേളയിൽ പ്രാദേശിക പുസ്തക പ്രസാധകർക്ക് പുറമെ അറബ്, രാജ്യാന്തര പ്രസിദ്ധീകരണ ശാലകളും പങ്കെടുക്കുന്നു. ഇന്ത്യയിൽ നിന്ന് ഇക്കുറിയും ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് (ഐപിഎച്ച്) എന്നിവ സജീവമായി പങ്കെടുക്കുന്നുണ്ട്.

 പ്രാദേശിക, രാജ്യാന്തര തലത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരും എഴുത്തുകാരുമെല്ലാം പങ്കെടുക്കുന്ന സാഹിത്യ സദസുകളും സെമിനാറുകളും പുസ്തക മേളയ്ക്ക് ആകര്‍ഷണമേറ്റും. പ്രദർശന വേദിയിലെ 'ചില്‍ഡ്രന്‍ ഒയാസിസി'ൽ കുട്ടികൾക്കായി നടക്കുന്ന പ്രത്യേക വിദ്യാഭ്യാസ പരിപാടികൾ മേളയുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്.10 ദിവസത്തെ പുസ്തകമേള ഈ മാസം 18 ന് സമാപിക്കും. രാവിലെ 9.00 മുതല്‍ രാത്രി 10.00 വരെയാണ് പ്രവേശനം.

English Summary:

Doha International Book Fair Will Begin Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com