ADVERTISEMENT

ഷിക്കാഗോ∙ അമേരിക്കയിലെ ഫോമ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ്) നടത്തുന്ന എട്ടാമത് നാഷനൽ കൺവെൻഷൻ ഈ വർഷം ഓഗസ്റ്റ് 8 മുതൽ 11 വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് റിസോർട്ടിൽ നടക്കും. കൺവെൻഷനോടനുബന്ധിച്ച് ഒരു സുവനീർ പ്രസിദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

സുവനീറിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അമേരിക്കയിലെ സാംസ്കാരിക - സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഒരു പ്രത്യേക ടീമാണ്. ഫോമാ പ്രസിഡന്‍റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, കൺവെൻഷൻ ചെയർമാൻ കുഞ്ഞ് മാലിയിൽ എന്നിവരാണ് ഈ ടീമിൽ ഉള്ളത്. ഷിക്കാഗോയിൽ നിന്നുള്ള അച്ചൻകുഞ്ഞ് മാത്യുവാണ് സുവനീർ കമ്മിറ്റിയുടെ ചെയർമാനും ചീഫ് എഡിറ്ററും.

foma-to-make-the-perfect-souvenir2

ഫ്ലോറിഡയിൽ നിന്നുള്ള ബാബു ദേവസ്യ, ടെനിസിയിൽ നിന്നുള്ള ബബ്‌ലു ചാക്കോ, ഷിക്കാഗോയിൽ നിന്നുള്ള ജോൺസൺ കണ്ണൂക്കാടൻ, ന്യൂയോർക്കിൽ നിന്നുള്ള ബിജു ചാക്കോ, ഫിലഡൽഫിയയിൽ നിന്നുള്ള സജു വർഗീസ്, ഷാജി മിറ്റത്താനി, ന്യൂയോർക്കിൽ നിന്നുള്ള സുരേഷ് നായർ, കലിഫോർണിയയിൽ നിന്നുള്ള ദയാലു ജോസഫ് എന്നിവർ സബ് എഡിറ്റേഴ്സ് & കമ്മിറ്റി അംഗങ്ങളാണ്. സുവനീറിൽ ഫോമായുടെ ചരിത്രം, കലാസാംസ്കാരിക പ്രവർത്തനങ്ങൾ, ഫോമ പ്രവർത്തകരുടെ സൃഷ്ടികൾ (കഥകൾ, കവിതകൾ, ലേഖനങ്ങൾ) എന്നിവ ഉൾപ്പെടുത്തും. സമകാലിക പ്രസക്തമായ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും സ്വാഗതം ചെയ്യും. ഫോമാ പ്രവർത്തകരെയും അമേരിക്കയിലെ മലയാളികളെയും അവരുടെ സൃഷ്ടികൾ fomaasouvenir2024@gmail.com അല്ലെങ്കിൽ info@fomaa .org എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് അയക്കാൻ ക്ഷണിക്കുന്നു. സൃഷ്ടികൾ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയോടെ സുവനീർ കമ്മിറ്റിക്കായിരിക്കും.

English Summary:

Foma to Make the Perfect Souvenir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com