ADVERTISEMENT

ഷിക്കാഗോ ∙ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജൻ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തിൽ പ്രീ മാര്യേജ് കോഴ്സ് സംഘടിപ്പിച്ചു. നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി എത്തിയ ക്നാനായ യുവതീ യുവാക്കൾ മൂന്നു ദിവസം നീണ്ടു നിന്ന പ്രീ മാര്യേജ് കോഴ്‌സിൽ പങ്കെടുത്തു. പ്രീ മാര്യേജ് കോഴ്‌സിൽ പങ്കെടുക്കാൻ എത്തിയവരെ ഷിക്കാഗോ സെന്റ് മേരീസ് ഇടവക വികാരി ഫാ. സിജു മുടക്കോടിയിൽ സ്വാഗതം ചെയ്തു.  

knanaya-region-organized-a-pre-marriage-course-at-st-mary-chicago1

ക്നാനായ റീജനിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വൈദീകരും ആല്മായരും പ്രീ മാര്യേജ് കോഴ്‌സിന്റെ ഭാഗമായി സെമിനാറുകളും ക്ലാസ്സുകളും നയിച്ചു. ക്നാനായ റീജൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഫാ. എബ്രഹാം മുത്തോലത്ത് (ഹൂസ്റ്റൺ സെന്റ് മേരീസ് കനായാ ഫൊറോനാ വികാരി), ഫാ. ബിബി തറയിൽ (ന്യൂയോർക്ക് റോക്ക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ ഇടവക വികാരി), ഫാ. സിജു മുടക്കോടിൽ (ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവക വികാരി) എന്നിവർ വൈദീകരെ പ്രതിനിധീകരിച്ച് ക്ലാസ്സുകൾ നയിച്ചു. ടോണി പുല്ലാപ്പള്ളിൽ, ഷിബു & നിമിഷ കളത്തിക്കോട്ടിൽ, ലിൻസ് താന്നിച്ചുവട്ടിൽ, ജയ കുളങ്ങര, ആൻസി ചേലക്കൽ, ബെന്നി കാഞ്ഞിരപ്പാറ, ഡോ ജീനാ മറ്റത്തിൽ, ഡോ അജിമോൾ പുത്തൻപുരയിൽ, ലിനു പടിക്കപ്പറമ്പിൽ, ജൂലി സജി കൈപ്പിങ്കൽ എന്നിവർ അല്മായ പ്രതിനിധികളായി വിവിധ ദിവസങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.  വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിലെ ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ജോൺസൺ നീലനിരപ്പേൽ സന്ദേശം നൽകി. 

ടോണി പുല്ലാപ്പള്ളിൽ ഡയറക്ടറായ ക്നാനായ റീജൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രീ മാര്യേജ് കോഴ്‌സിന്റെ സുഗമമായ നടത്തിപ്പിന്, ഷിക്കാഗോ സെന്റ് മേരീസ്  വികാരി ഫാ. സിജു മുടക്കോടിയിൽ, അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, പാരിഷ് സെക്രട്ടറി സിസ്റ്റർ സിൽവേരിയസ് എസ്. വി. എം. കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ്‌ പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിൽപറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം എന്നിവർ നേതൃത്വം നൽകി. ഫാമിലി കമ്മീഷന്റെ നേതൃത്വത്തിലുള്ള അടുത്ത പ്രീ മാര്യേജ് കോഴ്സ് മെയ് 10 മുതൽ മെയ് 12 വരെ ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ ഫൊറോനാ ദൈവാലയത്തിൽ വച്ച് നടത്തപെടുന്നതായിരിക്കും.

English Summary:

Knanaya Region Organized a Pre-Marriage Course at St. Mary's, Chicago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com