ADVERTISEMENT

ഫ്ലോറിഡ ∙ ഫ്ലോറിഡയിലെ ഹർൾബർട്ട് ഫീൽഡിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് എയർമാൻ റോജർ ഫോർട്ട്‌സണ്ണിനെ വീട്ടിൽ കയറി വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബം പൊലീസിനെതിരെ രംഗത്ത്. ഹർൾബർട്ട് ഫീൽഡിലെ നാലാമത്തെ സ്പെഷ്യൽ ഓപ്പറേഷൻസ് സ്ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെട്ട സീനിയർ എയർമാൻ റോജർ ഫോർട്ട്‌സണ്ണിനെ പൊലീസ് സംഘം തെറ്റായ അപ്പാർട്ട്‌മെന്‍റിൽ പ്രവേശിച്ചാണ് വെടിവച്ചതെന്ന് കുടുംബം ആരോപിക്കുന്നു. ഈ മാസം 3ന് രാത്രി ഫോർട്ട്‌സൺ തന്റെ അപ്പാർട്ട്മെന്‍റിൽ തനിച്ചായിരിക്കെയാണ് സംഭവം. ലോക്കൽ പൊലീസ് അപ്പാർട്ട്‌മെന്‍റിലെ വാതിൽ ചവിട്ടിത്തുറന്ന് ആറ് തവണയാണ് റോജർ ഫോർട്ട്‌സണ്ണിനെ നേരെ വെടിയുതിർത്തത്. 

ഫ്ലോറിഡ ഡിപ്പാർട്ട്മെന്‍റ് ഓഫ് ലോ എൻഫോഴ്‌സ്‌മെന്‍റ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു അപ്പാർട്ട്മെന്‍റിൽ തർക്കം നടക്കുന്നതായി വിവരം ലഭിച്ചാണ് ഒകലൂസ കൗണ്ടി ഷെരീഫ് ഓഫിസിലെ പൊലീസ് സ്ഥലത്തെത്തിയത്.‌വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞിട്ടില്ല.  ഫ്ലോറിഡ ഡിപ്പാർട്ട്മെന്‍റ് ഓഫ് ലോ എൻഫോഴ്‌സ്‌മെന്‍റ് ഈ സംഭവത്തിൽ അന്വേഷണത്തിലാണ്.

English Summary:

Police shoot and kill US airman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com