ADVERTISEMENT

തിരയുന്നു ഞാൻ നിന്നെ തിരകൾ തോറും..

ആർത്തിരമ്പുന്ന ഒരു തിരമാല പോൽ..

അലയുന്നു എൻമനം നിൻ സ്മൃതികളാൽ….!!

അലയടിക്കുന്നു നിൻ വിടവാങ്ങൽ ഇന്നുമെന്നിൽ
 

ഓർമ്മിച്ചിരിക്കുവാൻ എത്രയോ ഓർമ്മകൾ

ഓർത്തു പോകുന്നു ഞാൻ ആ നിമിഷങ്ങളെല്ലാം

മായ്ക്കുവാനാകാതെ പിടയുന്ന മനസ്സിനെ

സാന്ത്വനം എന്നോണം തഴുകുന്ന തിരകൾ…
 

തിരയായി നീ എന്നെ തഴുകുമ്പോഴും

കുളിരായി നിന്നോർമ്മകൾ മാറിടുകിലും

വിധിയെ ജയിക്കുക സ്വപ്നമാം ചാപല്യം..

അറിയുവാൻ വൈകിയ പരാജിതൻ ഇന്നു ഞാൻ..!!
 

അകലുന്നു, പോകുന്നു തിരികെ നീ നോക്കാതെ

തിരമാലപോൽ ലയിക്കുന്നു സാഗരത്തിൽ തനിച്ചാക്കി..

മായ്ച്ചീടുക തിരികെ ആ പോക്കിൽ

കാലം എഴുതിയ ഈ വാക്കുകൾ..

“കടലമ്മ കള്ളിയും, ഈ പ്രണയവും..!!”
 

മൂകമായി വീണ്ടും…!!

തിരയുന്നു ഞാൻ നിന്നെ തിരകൾതോറും ..

എത്രനാൾ എത്രനാൾ അറിയില്ലെനിക്ക് ..

അലിവോടെ സാഗരം സാക്ഷിയായി ..

ഞാനും തീരവും തിരമാലകളും…!!!

English Summary:

Malayalam Poem ' Sagaram Sakshi ' Written by Ajay Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com