ADVERTISEMENT

ചെന്നൈ ∙ ഹെലികോപ്റ്റർ അപകടം ചിത്രീകരിച്ച കോയമ്പത്തൂരിൽ താമസിക്കുന്ന മലയാളി ഫൊട്ടോഗ്രഫർ ജോയുടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കു കൈമാറി. വിഡിയോയുടെ ആധികാരികത ഉറപ്പാക്കാനാണു പരിശോധന.

സുഹൃത്ത് നാസറിനും കുടുംബാംഗങ്ങൾക്കുമൊപ്പം നീലഗിരി ജില്ലയിലെ കാട്ടേരി മേഖലയിലേക്കു പോയപ്പോൾ കൗതുകത്തിനാണു വിഡിയോ പകർത്തിയതെന്നു ജോ മൊഴി നൽകിയിരുന്നു. നിരോധിത മേഖലയായ നിബിഡ വനമേഖലയിൽ ഇവർ പോയതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. 

അപകടം നടന്ന ദിവസം കൂനൂർ മേഖലയിലെ കാലാവസ്ഥയും താപനിലയും സംബന്ധിച്ച വിശദാംശങ്ങൾ കാലാവസ്ഥാ വകുപ്പിൽ നിന്നു പൊലീസ് തേടി. ഹെലികോപ്റ്റർ തകർന്നു വീഴുന്നതു കണ്ടവരുടെ മൊഴി രേഖപ്പെടുത്തുന്നതും തുടരുന്നു. 

English Summary: Coonoor chopper crash video footage for forensic examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com