ADVERTISEMENT

ന്യൂഡൽഹി ∙ കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജിയും ബംഗാളിലെ ബിജെപി സ്ഥാനാർഥിയുമായ അഭിജിത് ഗംഗോപാധ്യായയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശത്തിന്റെ പേരിലാണ് നോട്ടിസ്. തൃണമൂൽ കോൺഗ്രസാണ് പരാതി നൽകിയത്.

ഹാൽദിയയിൽ നടന്ന പൊതുസമ്മേളനത്തിൽ അഭിജിത് നടത്തിയ പരാമർശം അനുചിതവും മാന്യതയില്ലാത്തതുമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടലംഘനമാണെന്നും കമ്മിഷൻ വ്യക്തമാക്കി. തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണം. കൽക്കട്ട ഹൈക്കോടതിയിൽ നിന്ന് മാർച്ച് ആദ്യമാണ് അഭിജിത് ഗംഗോപാധ്യായ രാജിവച്ചത്. ബംഗാളിലെ തംലുക് മണ്ഡലത്തിലെ സ്ഥാനാർഥിയാണ്.

English Summary:

Election Commission notice to ex-judge Abhijit Gangopadhyay who is BJP candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com