ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹിയിൽ വിജയം ഉറപ്പെന്ന ആത്മവിശ്വാസവുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഫലത്തില്‍ ആശങ്കയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയും പറഞ്ഞു. 55 സീറ്റ് കിട്ടിയാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, എഎപി ഓഫീസുകൾ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുവാൻ തയാറായി.

അധികാരത്തുടര്‍ച്ചയാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്. എക്സിറ്റ് പോളുകളെല്ലാം എഎപിക്ക് വിജയം പ്രവചിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ബിജെപിയും നിലനില്‍പ്പിനായി കോണ്‍ഗ്രസും നടത്തിയ ആവേശകരമായ പോരാട്ടം കൂടിയാണ് കഴിഞ്ഞത്. 

INDIA-POLITICS-AAP

English Summary: Delhi election results; AAP prepares for celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com