ആലപ്പുഴയിൽ ഇലക്ട്രീഷ്യൻ കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Mail This Article
×
ആലപ്പുഴ∙ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ പൂങ്കാവ് പുത്തൻപുരയ്ക്കൽ വീട്ടിൽ സുഭാഷ് (45) കുഴഞ്ഞുവീണു മരിച്ചു. സൂര്യാഘാതം മൂലമാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാനത്ത് ഇതുവരെ മൂന്നുപേർ സൂര്യാഘാതമേറ്റ് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.
പാലക്കാട് എലപ്പുള്ളി പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (89), മാഹി പന്തക്കൽ പന്തോക്കാട്ടിലെ ഉളുമ്പന്റവിട മതയമ്പത്ത് യു.എം.വിശ്വനാഥൻ (53), ഇടുക്കി കാളിയാർ മുള്ളരിങ്ങാട് മമ്പാറ പോങ്ങംകോളനി പുത്തൻപുരയ്ക്കൽ സുരേന്ദ്രൻ (73) എന്നിവരാണു സൂര്യാഘാതം മൂലം നേരത്തേ മരിച്ചത്.
English Summary:
Another-death-due-to-Sunstroke
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.