ADVERTISEMENT

കൊല്ലം∙ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി അഖിൽ (20), മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ് മരിച്ചത്. ഇരുവരും ഐടിഐ പഠനം കഴിഞ്ഞവരാണ്.

ഉച്ചയ്ക്കു ശേഷം ബന്ധുക്കളോടൊപ്പമാണ് വിദ്യാർഥികൾ പത്തനാപുരം മഞ്ചള്ളൂർ മണക്കാട്ടുകടവിൽ കുളിക്കാനെത്തിയത്. സുജിനാണ് ആദ്യം അപകടത്തിൽപ്പെട്ടത്. സുജിനെ രക്ഷിക്കാൻ ശ്രമിക്കവെ അഖിലും അപകടത്തിൽപ്പെട്ടു. മൃതദേഹങ്ങൾ പത്തനാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

English Summary:

Students who took bath in Kallada river drowned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com