ADVERTISEMENT

തിരുവനന്തപുരം∙ തൃശൂരിൽ പാർട്ടിയുടെ അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ദുർബലപ്പെടുത്താനായിരുന്നെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ വീഴ്ചകൊണ്ട് പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. നിയമപരമായ ഇടപാടുകൾ മാത്രമേ സിപിഎം നടത്തിയിട്ടുള്ളൂ. 30 വർഷമായി തൃശൂർ ബാങ്കിൽ പാർട്ടിക്ക് അക്കൗണ്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം പണം പിൻവലിച്ചത് തെറ്റായ നടപടിയാണെന്നാണ് ആദായനികുതി വകുപ്പ് നിലപാടെടുത്തത്.

നിയമപരമായ ഇടപാട് നടത്തുന്നതിനെ തടയുന്നതിന് ആദായനികുതി വകുപ്പിന് അവകാശമില്ല. വിവാദം ഉണ്ടാക്കേണ്ടെന്ന് വിചാരിച്ച് തിരഞ്ഞെടുപ്പ് കാലത്ത് പണം പാർട്ടി ചെലവഴിക്കാതെ സൂക്ഷിച്ചു. തെറ്റു ചൂണ്ടിക്കാട്ടി പാർട്ടി ബാങ്കിനു കത്തു നല്‍കി. തെറ്റു പറ്റിയതായി പാർട്ടിക്ക് ബാങ്ക് രേഖാമൂലം കത്ത് നൽകി. ആദായ നികുതി വകുപ്പ് നിർദേശിച്ചത് അനുസരിച്ചാണു പണവുമായി പാർട്ടി നേതൃത്വം ആദായനികുതി ഉദ്യോഗസ്ഥരെ കാണാൻ ബാങ്കിലെത്തിയതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

അതേസമയം, രാജ്യം ഫാഷിസത്തിലേക്ക് എത്തിയിട്ടില്ലെന്നാണു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ജാമ്യം നൽകിയ സുപ്രീംകോടതി വിധി തെളിയിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. കേന്ദ്രസർക്കാരിനും ഏജൻസികൾക്കും കനത്ത തിരിച്ചടിയാണിത്. കേജ്‌രിവാളിന്റെ അറസ്റ്റിനു നിരവധി വ്യാഖ്യാനങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) നൽകിയെങ്കിലും അതെല്ലാം സുപ്രീംകോടതി തള്ളി. രാജ്യത്തിനു മുന്നിൽ ഇനിയും സാധ്യതകളുണ്ടെന്നാണു കോടതി വിധി വ്യക്തമാക്കുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും ദുർബലനായ പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. വർഗീയത പ്രചരിപ്പിക്കുകയാണു പ്രധാനമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

One crore rupees seized by IT departments: CPM released the documents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com