ശരണ്യ പറയുന്നു: ആ സുഹൃത്തിന്റെ വിരലിൽ മാത്രം ഒരു പ്രത്യേകത കാണാം: ഗായത്രിയുടെ കന്നിവോട്ട് അമ്മയെ ജയിപ്പിക്കാൻ!
Mail This Article
അതിരാവിലെ തുടങ്ങി അർധരാത്രി വരെ നീളുന്ന പ്രചാരണങ്ങൾ, പ്രസംഗങ്ങൾ, റോഡ് ഷോ, സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ, പോസ്റ്റുകള്‍, സെൽഫികള്‍, വിവാദങ്ങൾ... സ്ഥാനാർഥികൾ ഏതാണ്ട് ഓടിത്തളർന്നു കഴിഞ്ഞു. ഒരു മാസം നീണ്ട പ്രചാരണത്തിനിടയ്ക്ക് നമ്മളിൽ പലരുടെയും മനസ്സിലൂടെയും കടന്നു പോയ ഓർമകളിൽ ഒന്നാണ് കന്നിവോട്ടനുഭവം. കാത്തിരുന്ന് കാത്തിരുന്ന് ഇടത്തെ കയ്യിലെ ചൂണ്ടുവിരലിൽ പതിയുന്ന മഷി കാണുമ്പോൾ സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്ന നിമിഷം. ‘നമ്മളും മുതിർന്നല്ലോ, നമ്മളും ജനാധിപത്യത്തിന്റെ ഭാഗമായല്ലോ’ എന്നു തോന്നുന്ന നിമിഷം. കന്നിവോട്ട് സംബന്ധിച്ച് എല്ലാവർക്കും പലപല കഥകൾ പറയാനുണ്ടാകും. സെലിബ്രിറ്റികൾക്കും ഉണ്ടാകും അനുഭവങ്ങൾ. അവർക്ക് വോട്ടു ചെയ്യാനെത്തുമ്പോൾ തുടരെത്തുടരെ മിന്നുന്ന ക്യാമറകളെയും അഭിമുഖീകരിക്കണമല്ലോ. ആദ്യമായി വോട്ടു ചെയ്യാൻ പോയപ്പോഴുണ്ടായ അനുഭവം എങ്ങനെയായിരുന്നു? മലയാള സിനിമയിലെ യുവ നടീനടന്മാരും എഴുത്തുകാരും മോഡലുമെല്ലാം പങ്കുവയ്ക്കുകയാണ് ജനാധിപത്യത്തിന്റെ ആഘോഷത്തിൽ ആദ്യമായി പങ്കുചേർന്ന ആ ദിവസത്തെ ഓര്‍മകൾ...