സംഗീതസംവിധായകൻ ദേവിശ്രീപ്രസാദ് ‘പുഷ്പ’ എന്ന ഒരൊറ്റ വാക്ക് ഉപയോഗിച്ച് സൗത്ത് ഇന്ത്യയെ പാട്ടിലൂടെ ആളിക്കത്തിക്കുകയാണ്. ഒറ്റക്കാലിൽ കിടില‍ൻ ഡാൻസ്‌സ്റ്റെപ്പുമായി അല്ലു അർജുന്റെ തേരോട്ടം. ഇൻസ്റ്റയിലും യൂട്യൂബിലുമൊക്കെ പുഷ്പരാജിന്റെ അഴിഞ്ഞാട്ടം. അതെ... പുഷ്പ 2 വരികയാണ്. ഇതുവരെ പുറത്തിറങ്ങിയ ടീസറും പാട്ടും മാത്രം നോക്കിയാൽമതി; ഇതൊരൊന്നൊന്നര വരവായിരിക്കും. പുഷ്പയുടെ ആദ്യവരവ് തീയറ്ററിൽ പോയി കണ്ടവർക്ക് ആ ത്രിൽ ഇപ്പോഴും ഞെരമ്പുകളിലുണ്ടാവും. ഇതു പുഷ്പയുടെ ലോകമാണ്. തീയറ്ററിലെ ഇരുട്ടിലേക്ക് കാണികളായി ചെന്നിരിക്കുന്നവർ പുഷ്പയുടെ ലോകത്തിൽ അകപ്പെട്ടുപോവുകയായിരുന്നു. പുഷ്പയുടെ ആദ്യഭാഗം ‘പുഷ്പ–ദ റൈസിങ്ങി’ലെ ആ ഡയലോഗ് ഓർമയില്ലേ? ‘‘പുഷ്പ ആന്തേ ഫ്ലവർ അന്കുതിവാ..? ഫയർർർ... (പുഷ്പയെന്നാൽ ഫ്ലവറല്ലെടാ... ഫയർ...) ഓർമയില്ലെങ്കിൽ ഓർത്തുവച്ചോ. കൃത്യം മൂന്നു മാസം കഴിഞ്ഞ് ഇന്ത്യൻ സിനിമാലോകത്തെയൊന്നടങ്കം പുഷ്പരാജ് ഇളക്കിമറയ്ക്കുമ്പോൾ ഈ ഡയലോഗ് എടുത്തുവീശേണ്ടതാണ്. ! മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന പുഷ്പ 2 ഓഗസ്റ്റ് 15നാണ് തീയറ്ററുകളിലെത്തുന്നത്. എന്തുകൊണ്ട് പുഷ്പ രണ്ടിനായി നമ്മൾ കാത്തിരിക്കണം? പല കാരണങ്ങളുമുണ്ട്. അവയിൽ ചിലത് ഇതാ:

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com