ഇത്തവണത്തെ ഐപിഎലിൽ റൺമഴ പെയ്യിക്കാനുറച്ച് ബൗണ്ടറി ലൈനുകളുടെ വലുപ്പത്തിൽ സംഘാടകർ കൃത്രിമം കാണിച്ചു എന്ന വിമർശനം സീസണിന്റെ തുടക്കം മുതൽ ഉയർന്നുവന്നതാണ്. എന്നാൽ ഈ വിഷയത്തിൽ ഏറ്റവും രസകരമായ നിരീക്ഷണം നടത്തിയത് രാജസ്ഥാൻ റോയൽസിന്റെ സ്പിന്നർ ആർ.അശ്വിനായിരുന്നു. ക്രീസിൽ നിന്ന് ഞാനൊരു ച്യുയിഗം ചവച്ചുതുപ്പിയാൽ അതുപോലും ബൗണ്ടറി കടക്കുമെന്നായിരുന്നു അശ്വിൻ പറഞ്ഞത്. പറഞ്ഞത് തമാശരൂപേണയാണെങ്കിലും അശ്വിന്റെ നിരീക്ഷണത്തിൽ കഴമ്പുണ്ടെന്ന് ഐപിഎൽ 17–ാം സീസണിലെ ഇതുവരെയുള്ള മത്സരങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. സീസണിലെ ആദ്യ 54 മത്സരങ്ങളിൽ 32 തവണയാണ് ടീം ടോട്ടൽ 200 കടന്നത്. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ 10 തവണയാണ് ടീം ടോട്ടൽ 250നു മുകളിൽ പോയതെങ്കിൽ അതിൽ എട്ടും ഈ സീസണിലായിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com