ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും കുറഞ്ഞ് സ്വർണ വില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,615 രൂപയിലും പവന് 52,920 രൂപയിലുമാണ് ഇന്ന്‌ വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 കുറഞ്ഞ് ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു.

മെയ്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. മെയ് 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6635 രൂപയും പവന് 53,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില. നാളെ അക്ഷയതൃതീയ ആയതിനാൽ ചെറിയതോതിലെങ്കിലും വില കുറഞ്ഞു നിൽക്കുന്നത് ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമാണ്. ജൂവലറികളിൽ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, കോയിനുകൾ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. 5 ലക്ഷത്തിലധികം കുടുംബങ്ങൾ അക്ഷയതൃതീയ ദിനത്തിൽ സ്വർണ വ്യാപാര മേഖലയിലേക്ക് ഒഴുകിയെത്തും എന്നാണ് പ്രതീക്ഷ.

രാജ്യാന്തര വിപണിയിൽ ഫെഡ് അംഗങ്ങളുടെ ‘’ഹോകിഷ്’’ പ്രസ്താവനകളിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിയിയല്ലെങ്കിലും വീഴാതെ ക്രമപ്പെട്ടത് സ്വർണത്തിനും മുന്നേറ്റം നിഷേധിച്ചു. രാജ്യാന്തര സ്വർണവില നേരിയനഷ്ടത്തിൽ 2320 ഡോളറിലാണ് വ്യാപാരം തുടരുന്നത്. അതേ സമയം സംസ്ഥാനത്തെ വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 88 രൂപ നിരക്കിൽ തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com