ADVERTISEMENT

പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഇന്ത്യ. 2022ൽ 11100 കോടി ഡോളറാണ് (9.26 ലക്ഷം കോടി രൂപ) രാജ്യത്തേക്ക് എത്തിയത്. ഇതോടെ, 10000 കോടി ഡോളർ പ്രവാസിപ്പണം നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള രാജ്യാന്തര കുടിയേറ്റ സംഘടന (ഐഒഎം)യുടെ 2024ലെ ലോക കുടിയേറ്റ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യക്കു പുറമേ, 2022ൽ ഏറ്റവും കൂടുതൽ പ്രവാസിപ്പണമെത്തിയ രാജ്യങ്ങൾ മെക്സിക്കോ, ചൈന, ഫിലിപ്പീൻസ്, ഫ്രാൻസ് എന്നിവയാണ്. പാക്കിസ്ഥാൻ ആറാം സ്ഥാനത്താണ്.

2010ൽ ഇന്ത്യയിലേക്ക് എത്തിയത് 5348 കോടി ഡോളറാണ്. അന്നും ഒന്നാം സ്ഥാനത്തു തന്നെ. 2015ൽ ഇത് 6891 കോടി ഡോളറായി. 2020ൽ 8315 കോടിയും. 1.8 കോടി ഇന്ത്യക്കാരാണ് പ്രവാസികളായുള്ളത്; ആകെ ജനസംഖ്യയുടെ 1.3 ശതമാനം. യുഎഇ, യുഎസ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ പേരും.  മറ്റു രാജ്യങ്ങളിൽനിന്നുള്ള ഇന്ത്യയിലെ പ്രവാസികൾ 44.8 ലക്ഷം പേർ.

English Summary:

India sets record in expatriate remittances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com