ADVERTISEMENT

സ്വർണ വായ്പ ഇടപാടുകാർക്ക് പണമായി നൽകാവുന്ന തുകയുടെ പരിധി 20000 രൂപയായി നിജപ്പെടുത്തിയ റിസർവ് ബാങ്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡി വി പി നന്ദകുമാർ. സ്വർണ വായ്പ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മണപ്പുറം ഫിനാൻസിനെ സംബന്ധിച്ച് ഞങ്ങളുടെ ഉപഭോക്താക്കളെല്ലാം ഡിജിറ്റൽ ഇടപാടിനെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ആകെ ബിസിനസ്സിന്റെ 50 ശതമാനം വരുന്ന ഓൺലൈൻ സ്വർണ വായ്പ നടപടിക്രമങ്ങൾ പൂർണമായും കടലാസ് രഹിതമായാണ് നടക്കുന്നത്. ശാഖകളിൽ വന്ന് ആരംഭിക്കുന്ന അക്കൗണ്ടുകളിൽ പോലും ഡിജിറ്റൽ ഇടപാടുകളാണ് നടക്കാറുള്ളത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ സ്വർണ വായ്പ മേഖലയുടെ സുതാര്യത ഉറപ്പിക്കുന്ന റിസർവ് ബാങ്ക് നടപടികളോട് മണപ്പുറം ഫിനാൻസ് പൂർണമായും സഹകരിക്കുമെന്നും നന്ദകുമാർ പറഞ്ഞു. സ്വർണ വായ്പയുമായി ബന്ധപ്പെട്ട്, ഉപഭോക്താക്കൾക്കുള്ള ഏതുതരം സംശയങ്ങൾക്കും സഹായങ്ങൾക്കും ഞങ്ങളുടെ വിദഗ്ധരായ ജീവനക്കാരുടെ സേവനം ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com