ADVERTISEMENT

ന്യൂഡൽഹി ∙ ബാങ്കുകൾ അവരുടെ ജീവനക്കാർക്കു നൽകുന്ന പലിശരഹിതമോ കുറഞ്ഞ പലിശയോടെ ഉള്ളതോ ആയ വായ്പകളിലൂടെ ലാഭിക്കുന്ന പണം ആദായനികുതിയുടെ പരിധിയിൽ വരുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. പൊതുമേഖല ബാങ്കുകളിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിനു ജീവനക്കാർക്കു തിരിച്ചടിയാകുന്നതാണ് തീരുമാനം. ആദായനികുതി നിയമത്തിലെ 17(2)(8), ആദായനികുതി ചട്ടത്തിലെ 3(7)(i) വകുപ്പുകളുടെ സാധുത ശരിവച്ചുകൊണ്ടാണ് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വന്തം ജീവനക്കാർക്കുള്ള ആനുകൂല്യമായി നൽകുന്ന ഇത്തരം വായ്പകളിലൂടെ നേടുന്ന ലാഭത്തിന് ഈ വകുപ്പുകളുടെ പിൻബലത്തിൽ നികുതി ഈടാക്കാൻ അനുമതി നൽകിയതാണ് ഹർജിയിൽ ചോദ്യം ചെയ്തിരുന്നത്. ‘നികുതി രഹിതമോ വായ്പാനിരക്ക് കുറഞ്ഞതോ ആയ വായ്പകൾ ജീവനക്കാർക്ക് ലഭിക്കുന്ന സവിശേഷ ആനുകൂല്യമാണ്. പതിവ് വരുമാനത്തിനു മുകളിലുള്ളൊരു ആനുകൂല്യമാണത്. അതുകൊണ്ടു തന്നെ നികുതി ഈടാക്കാം’– കോടതി വ്യക്തമാക്കി.

ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷനും ഒട്ടേറെ ബാങ്കുകളിലെ ജീവനക്കാരുടെയും ഓഫിസർമാരുടെയും സംഘടനകളും ചേർന്നു നൽകിയ ഹർജികൾ പരിഗണിച്ചാണ് നടപടി.

English Summary:

Personal loan for bank employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com