Activate your premium subscription today.
ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ആറു വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 77 റൺസിനു പുറത്താക്കിയ ദക്ഷിണാഫ്രിക്ക, മറുപടിയിൽ 16.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്. 30 പന്തിൽ 19 റൺസെടുത്ത കുശാൽ െമൻഡിസാണ് ലങ്കയുടെ ടോപ് സ്കോറർ.
ന്യൂഡൽഹി∙ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ് തുടങ്ങിയ മുൻനിര ബാറ്റർമാർ ബോൾ ചെയ്യാത്തത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ടെന്ന് മുൻ താരം ഇർഫാൻ പഠാൻ. കൂടുതൽ ബോളിങ് ഓപ്ഷനുകൾ ഉള്ളത് ഏതൊരു ടീമിനെ സംബന്ധിച്ചും പ്രധാനപ്പെട്ട കാര്യമാണെന്ന് പഠാൻ ചൂണ്ടിക്കാട്ടി.
ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്നലെ ഏറ്റുമുട്ടിയത് യുഎസും കാനഡയും തമ്മിലായിരുന്നെങ്കിലും ഗ്രൗണ്ടിലിറങ്ങിയത് 10 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ലോകകപ്പിലെ അരങ്ങേറ്റ മത്സരം കളിച്ച യുഎസിന്റെ പ്ലേയിങ് ഇലവനിൽ 6 രാജ്യങ്ങളിൽ ജനിച്ച താരങ്ങളുണ്ടായിരുന്നെങ്കിൽ കാനഡ ടീമിൽ കാനഡയിൽ ജനിച്ചവരായി ആരുമുണ്ടായിരുന്നില്ല. 2 രാജ്യങ്ങളുടെയും പ്ലേയിങ് ഇലവനുകളിലായി 7 ഇന്ത്യൻ വംശജർ ഒൻപതാം ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിനുണ്ടായിരുന്നു.
ബാർബഡോസ്∙ ആവേശം സൂപ്പർ ഓവറിലേക്ക് നീണ്ട ലോകകപ്പ് പോരാട്ടത്തിൽ ഒമാനെതിരെ നമീബിയ്ക്ക് ‘സൂപ്പർ’ ജയം. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത നമീബിയ 21 റൺസെടുത്തപ്പോൾ ഒമാന് 10 റൺസെടുക്കാനെ സാധിച്ചിള്ളൂ. നേരത്തെ, ഒമാൻ ഉയർത്തിയ 110 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയയുടെ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ, ഒമാന്റെ ടോട്ടലായ 109 റൺസിൽ തന്നെ അവസാനിച്ചിരുന്നു. പിന്നാലെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്.
പ്രോവിഡൻസ്∙ ട്വന്റി20 ലോകകപ്പിൽ ആതിഥേയരായ വെസ്റ്റിൻഡീസിന് വിജയത്തുടക്കം. പാപ്പുവ ന്യൂ ഗിനിയയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് വെസ്റ്റിൻഡീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാപ്പുവ ന്യൂ ഗിനിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തപ്പോൾ, 19 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ
ഇസ്ലാമബാദ്∙ പാക്കിസ്ഥാന്റെ യുവവിക്കറ്റ് കീപ്പർ അസം ഖാനെതിരെ രൂക്ഷവിമർശനവുമായി മുൻ ക്യാപ്റ്റൻ സൽമാൻ ബട്ട്. പാക്കിസ്ഥാന്റെ ഇതിഹാസ താരമായിരുന്ന മൊയീൻ ഖാന്റെ മകനാണ് 25 വയസ്സുകാരനായ അസം ഖാൻ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയതോടെയാണ് താരത്തിനെതിരായ
മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ഋഷഭ് പന്ത് തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. വിക്കറ്റ ്കീപ്പറുടെ റോളിൽ സഞ്ജു സാംസണെക്കാളും മിടുക്കൻ ഋഷഭ് പന്ത് ആണെന്ന് ഒരു സ്പോർട്സ് മാധ്യമത്തോട് സുനിൽ ഗാവസ്കർ
ട്വന്റി 20 ലോകകപ്പിന്റെ 9–ാം പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത കൂടുതൽ രാജ്യങ്ങളെ ടൂർണമെന്റിന്റെ ഭാഗമാക്കി എന്നതാണ്. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 16ൽ നിന്ന് 20 ആക്കി ഉയർത്തിയത് നിലവാരം കുറഞ്ഞ ചില മത്സരങ്ങൾക്ക് വഴിയൊരുക്കുമെങ്കിലും ഐസിസിയുടെ തീരുമാനം ശ്ലാഘനീയമാണ്. യുഎസ്എ ആദ്യമായി ഒരു മേജർ ക്രിക്കറ്റ്
ന്യൂയോർക്ക് ∙ 2 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ ഋഷഭ് പന്തിന് ഇതിലും മികച്ചൊരു തുടക്കം കിട്ടാനില്ല. പരുക്കിന്റെ തിരിച്ചടികൾക്ക് തന്റെ പ്രതിഭയെ തളർത്താനായില്ലെന്ന് ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ ഉജ്വലമായൊരു അർധ സെഞ്ചറിയിലൂടെ പന്ത് തെളിയിച്ചു (32 പന്തിൽ 53 റിട്ടയേഡ്). പന്ത് അടക്കമുള്ള ബാറ്റർമാരും പിന്നാലെ ബോളർമാരും ഫോം കണ്ടെത്തിയതോടെ ലോകകപ്പിനു മുൻപിനുള്ള ഏക സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് നിറഞ്ഞ സന്തോഷം. ഇന്ത്യൻ ടീം ബംഗ്ലദേശിനെ തോൽപിച്ചത് 60 റൺസിന്.
ഡാലസ്∙ ട്വന്റി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കാനഡയെ തകർത്ത് ആതിഥേയരായ യുഎസിന് ഉജ്വല വിജയം. ഏഴു വിക്കറ്റ് വിജയമാണ് മത്സരത്തിൽ യുഎസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത കാനഡ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യത്തിലേക്ക് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 14 പന്തുകൾ ബാക്കിനിൽക്കെ യുഎസ് എത്തി.
ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിനു മുൻപുള്ള സന്നാഹ മത്സരത്തിൽ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 60 റൺസ് വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 122 റണ്സെടുക്കാനേ സാധിച്ചുള്ളൂ.
ഒരു മാസം നീണ്ടുനിൽക്കുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശപ്പോരാട്ടങ്ങൾക്കു നാളെ യുഎസിലെ ഡാലസിൽ തുടക്കമാകും. കുട്ടി ക്രിക്കറ്റ് ലോകകപ്പിന്റെ ഒൻപതാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ പുതുമുഖങ്ങളായ യുഎസും കാനഡയും ഏറ്റുമുട്ടും. നാളെ രാവിലെ ഇന്ത്യൻ സമയം ആറിനാണ് മത്സരം. ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് യുഎസും കാനഡയും.
കായിക മേളകളുടെ പെരുമഴക്കാലത്ത് ക്രിക്കറ്റ് ആരാധകർക്ക് ആവേശമായി ട്വന്റി20 ലോകകപ്പും വന്നെത്തി. ഇനിയുള്ള ഒരുമാസക്കാലം ക്രിക്കറ്റ് ആരാധകർക്ക് കുട്ടിക്രിക്കറ്റിന്റെ ആഘോഷ രാവുകളും പകലുകളുമാണ്. യുഎസിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന്റെ 9–ാം പതിപ്പിൽ അണിനിരക്കുന്നത് 20 ടീമുകൾ. ഐസിസി റാങ്കിങ്ങിലെയും കളിക്കളങ്ങളിലെയും കൊലകൊമ്പൻമാർ മുതൽ രാജ്യാന്തര ക്രിക്കറ്റിലെ പുതുമുഖങ്ങൾവരെ നീളുന്ന ഈ പടയിൽ ആരൊക്കെ വാഴും ആരോക്കെ വീഴും എന്നത് ഏതാനും ആഴ്ചകൾക്കൊടുവിൽ ജൂൺ 29ന് നടക്കുന്ന കലാശപ്പോരാട്ടത്തോടെ അറിയാം. ആവേശത്തിനൊപ്പം ഒട്ടേറെ കൗതുക കാഴ്ചകളും സമ്മാനിച്ചാണ് ഓരോ ട്വന്റി 20 ലോകകപ്പിനും തിരശീല വീണിട്ടുള്ളത്. ഇത്തരം കൗതുകങ്ങൾ തേടിയുള്ള യാത്രയുടെ തുടക്കമാണിത്.
മുംബൈ∙ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും പകരം ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മറ്റാരെയെങ്കിലും പരിഗണിക്കാമായിരുന്നെന്ന് മുൻ ഇന്ത്യന് താരം സഞ്ജയ് മഞ്ജരേക്കർ. ‘‘ഞാനായിരുന്നു സിലക്ടർ എങ്കിൽ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും
ന്യൂയോർക്ക് ∙ ഓപ്പണിങ്ങിൽ രോഹിത്തിനൊപ്പം ആര് ഇറങ്ങും? വിക്കറ്റ് കീപ്പറായി സഞ്ജുവോ ഋഷഭ് പന്തോ, ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് ബോളിങ് നിരയിലെ രണ്ടാമനാര് ? 15 അംഗ ടീമുമായി ന്യൂയോർക്കിലെത്തിയ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനു മുന്നിൽ ചോദ്യങ്ങളേറെയാണ്. ട്വന്റി20 ലോകകപ്പിലെ ഏക സന്നാഹ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുമ്പോൾ ടീം കോംപിനേഷനിലെ സംശയങ്ങൾക്ക് ഗ്രൗണ്ടിൽ നിന്നു തന്നെ ഉത്തരം കണ്ടെത്താനാകും ദ്രാവിഡിന്റെ ശ്രമം. നാളെ ഉദ്ഘാടനം നടക്കാനിരിക്കുന്ന ലോകകപ്പിന്റെ വിളംബര മത്സരം കൂടിയാണ് ഇന്ത്യൻ സമയം ഇന്നു രാത്രി എട്ടിന് നടക്കുന്ന ഇന്ത്യ– ബംഗ്ലദേശ് സന്നാഹം. മത്സരം സ്റ്റാർ സ്പോർട്സ് ചാനലിലും ഹോട്സ്റ്റാ
പോർട്ട് ഓഫ് സ്പെയിന്∙ ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയയെ വെള്ളം കുടിപ്പിച്ച് വെസ്റ്റിൻഡീസ്. പോർട്ട് ഓഫ് സ്പെയിനിൽ നടന്ന പോരാട്ടത്തിൽ 35 റൺസിനാണ് വിൻഡീസിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് നാലു വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തപ്പോൾ ഓസ്ട്രേലിയയ്ക്ക് മറുപടി ബാറ്റിങ്ങിൽ
കാഠ്മണ്ഡു∙ നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ നേരിട്ട് ഇടപെട്ടിട്ടും സന്ദീപ് ലാമിച്ചനെയ്ക്ക് വീസ അനുവദിക്കാതെ യുഎസ് എംബസി. രണ്ടാം തവണയും വീസ അപേക്ഷ തള്ളിയതോടെ സന്ദീപ് ലാമിച്ചനെ ട്വന്റി20 ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പായി. പീഡനക്കേസിൽ അറസ്റ്റിലായ സന്ദീപ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
ന്യൂയോർക്ക് ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്ന ന്യൂയോർക്കിൽ സുരക്ഷ വർധിപ്പിച്ചു. ന്യൂയോർക്കിലെ നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ജൂൺ 9ന് നടക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണിത്.
ട്വന്റി20 ലോകകപ്പിൽ വിരാട് കോലി സെഞ്ചറിയടിക്കുന്ന സമയത്തു തന്നെ യൂറോ കപ്പ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്, തൊട്ടു പിന്നാലെ കോപ്പ അമേരിക്കയിൽ ലയണൽ മെസ്സിയുടെ വിജയഗോളും കൂടിയായാലോ! ആറു കണ്ണുണ്ടായാലും അധികമാവില്ല എന്ന് കായികപ്രേമികൾ ആഗ്രഹിക്കുന്ന 2 മാസങ്ങളാണ് വരാനിരിക്കുന്നത്. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്, യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ, വിമ്പിൾഡൻ ടെന്നിസ്, പാരിസ് ഒളിംപിക്സ്.... അങ്ങനെ കായികമേളകളുടെ പെരുമഴക്കാലം. ജൂൺ ഒന്നിന് യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലോടെയാണ് ഈ ‘ഫുൾപാക്ക്ഡ്’ സ്പോർട്സ് സീസണ് കിക്കോഫ്.
ഈ ലോകകപ്പിലെത്തുന്ന ബോളർമാരിൽ പലർക്കും ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിനെ കാര്യമായി പിടികിട്ടിയിട്ടുണ്ടാകില്ല. അതിനു കാരണം വെറും 9 മാസം മാത്രം ദൈർഘ്യമുള്ള ജയ്സ്വാളിന്റെ രാജ്യാന്തര കരിയറാണ്. 2022ൽ കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നടക്കുമ്പോൾ യശസ്വി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ല. 2023 ഓഗസ്റ്റിൽ ട്വന്റി20യിൽ അരങ്ങേറിയ ജയ്സ്വാൾ കണ്ണുതുറക്കുന്ന വേഗത്തിലാണ് ബാറ്റിങ് റാങ്കിങ്ങിൽ 6–ാം സ്ഥാനത്തെത്തിയത്. 17 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 162 സ്ട്രൈക്ക് റേറ്റിൽ ഇതുവരെ 502 റൺസ് നേടിയ ജയ്സ്വാളിനാണ് ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ ലോകകപ്പ് ടീമംഗങ്ങളിൽ രണ്ടാം സ്ഥാനം. സൂര്യകുമാറാണ് ഒന്നാമത്.
ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ക്യാംപിൽ വിരാട് കോലി എന്നു ചേരുമെന്ന് കാര്യത്തിൽ വ്യക്തതയില്ലാതെ ബിസിസിഐ. ഐപിഎലിനു ശേഷം ഇടവേളയെടുത്തിരിക്കുന്നത് താരം, നാട്ടിൽ കുടുംബത്തോടൊപ്പമാണ്. കഴിഞ്ഞ ദിവസം ഭാര്യ അനുഷ്ക ശര്മയ്ക്കു മുന് താരം സഹീര് ഖാനുമൊപ്പം വിരാട് കോലി മുംബൈയിലെ ഹോട്ടലില് എത്തിയിരുന്നു.
ട്വന്റി20 ലോകകപ്പ് ടീമിൽ തന്നെ ഉൾപ്പെടുത്തുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും വളരെ വൈകാരികമായ നിമിഷമായിരുന്നു അതെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ട്വന്റി20 ലോകകപ്പിനോടനുബന്ധിച്ച് സ്റ്റാർ സ്പോർട്സ് നടത്തുന്ന ഫോളോ ദ് ബ്ലൂസ് എന്ന പരിപാടിയിലാണ് സഞ്ജുവിന്റെ പ്രതികരണം.
തേഡ് മാനിൽ നാൽപത്തിയൊൻപതുകാരൻ ബാറ്റിങ് കോച്ച് ബ്രാഡ് ഹോജ്, സ്ക്വയർ ലെഗിൽ നാൽപത്തിയാറുകാരൻ അസിസ്റ്റന്റ് കോച്ച് ആൻഡ്രെ ബോറോവെക്, ഫൈൻ ലെഗിൽ നാൽപത്തിയൊന്നുകാരൻ ദേശീയ സിലക്ടർ ജോർജ് ബെയ്ലി, മത്സരത്തിനിടെ കളിക്കാർക്ക് വെള്ളവുമായി ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത് ഹെഡ് കോച്ച് ആൻഡ്രു മക്ഡോണൾഡ്!
വേണമെന്നു വച്ചാൽ ലോകകപ്പിനു 2 ടീമിനെ അയയ്ക്കാനുള്ള അത്രയും മിടുക്കരായ കളിക്കാർ ഇന്ത്യൻ ക്രിക്കറ്റിലുണ്ടെന്നു പറഞ്ഞത് മുൻ പരിശീലകൻ രവി ശാസ്ത്രിയാണ്. ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭാധാരാളിത്തത്തെക്കുറിച്ചു സംസാരിക്കുമ്പോഴായിരുന്നു ശാസ്ത്രി ഇങ്ങനെ പറഞ്ഞത്. ഇത്തവണ ട്വന്റി20 ലോകകപ്പിനുള്ള ടീമുകളുടെ ലിസ്റ്റ് പരിശോധിച്ചാൽ ശാസ്ത്രി പറഞ്ഞതിൽ ‘വാസ്തവമുണ്ടെന്ന്’ മനസ്സിലാകും. ഇന്ത്യൻ ടീമിനു പുറമേ, വിവിധ ടീമുകളിലായി മുപ്പതിലേറെ ഇന്ത്യൻ വംശജരാണ് ലോകകപ്പിനുള്ളത്. ഇതിൽ ഇന്ത്യയ്ക്കായി അണ്ടർ 19 ടീമിൽ കളിച്ചവരുമുണ്ട്.
ന്യൂയോർക്ക് ∙ യുഎസിലെ കാലാവസ്ഥയെ നേരിടാൻ പരിശീലന രീതികളിൽ അടിമുടി മാറ്റവുമായി ഇന്ത്യൻ ടീം. ലോകകപ്പിനായി ന്യൂയോർക്കിലെത്തിയ ഇന്ത്യൻ താരങ്ങൾ പരിശീലനം തുടങ്ങിയെങ്കിലും സ്കിൽ ട്രെയിനിങ് ആരംഭിച്ചിട്ടില്ല. രാവിലെ ജോഗിങ്ങും അനുബന്ധ വ്യായാമങ്ങളുമാണ് ഇപ്പോഴുള്ളത്. ഇന്ത്യയിൽനിന്നു തികച്ചും വ്യത്യസ്തമായ യുഎസിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനാണിത്.
ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷതബ് ഖാനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ, അദ്ദേഹത്തിന്റെ ഫോമുമായി ബന്ധപ്പെട്ട് ആരാധിക ചോദ്യം ഉന്നയിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ‘എന്തുകൊണ്ടാണ് താങ്കൾക്കെതിരെ ബാറ്റർമാർ ഇത്രയും സിക്സർ നേടുന്നത്’ എന്നതായിരുന്നു ആരാധികയുടെ ചോദ്യം. എത്രയും വേഗം
മുംബൈ∙ ട്വന്റി20 ലോകകപ്പിനായി യുഎസിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരിശീലന ദൃശ്യങ്ങൾ പുറത്ത്. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർ പരിശീലിക്കുന്ന ദൃശ്യങ്ങൾ ബിസിസിഐയാണ് പുറത്തുവിട്ടത്. രണ്ടു മിനിറ്റും 12 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോയാണ് ബിസിസിഐ പങ്കുവച്ചിരിക്കുന്നത്. സഞ്ജുവിനു പുറമേ
ട്രിനിഡാഡ്∙ നമീബിയയ്ക്കെതിരായ ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ താരങ്ങളെ തികയാതെ വന്നതോടെ ചീഫ് സിലക്ടറും മുഖ്യ പരിശീലകനും ഉൾപ്പെടെയുള്ളവരെ കളത്തിലിറക്കി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. ചീഫ് സിലക്ടർ ജോർജ് ബെയ്ലി, മുഖ്യ പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ്, ഫീൽഡിങ് പരിശീലകൻ ആൻന്ദ്രെ ബോറോവെക്, ബാറ്റിങ്
മുംബൈ∙ ട്വന്റി20 ലോകകപ്പ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ച് മലയാളി താരം സഞ്ജു സാംസൺ. ഐപിഎലിനു പിന്നാലെ സ്റ്റാർ സ്പോർട്സുമായി സംസാരിക്കുമ്പോഴാണ്, ലോകകപ്പ് ടീമിലേക്കുള്ള വിളി എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നുവെന്ന് സഞ്ജു വിശദീകരിച്ചത്. ഐപിഎൽ തുടങ്ങുന്ന സമയത്ത് ലോകകപ്പ് ടീമിലേക്ക്
ഡാലസ് (യുഎസ്) ∙ ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ശ്രീലങ്കയെ അട്ടിമറിച്ച് നെതർലൻഡ്സ്. ഫ്ലോറിഡയിൽ നടന്ന ആവശപ്പോരാട്ടത്തിൽ 20 റൺസിനാണ് നെതർലൻഡ്സ് ശ്രീലങ്കയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നെതർലൻഡ്സ് നിശ്ചിത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 181 റൺസ്. ശ്രീലങ്കയുടെ മറുപടി 18.5 ഓവറിൽ 161 റൺസിൽ അവസാനിച്ചതോടെ നെതർലൻഡ്സിന് 20 റൺസിന്റെ ആവേശ ജയം.
നിങ്ങൾ എല്ലാ മത്സരത്തിലും സ്കോർ ചെയ്യണമെന്നാണ് നിങ്ങളുടെ ടീമും ആരാധകരും ആഗ്രഹിക്കുന്നത്. അത് ഒരിക്കലും നടക്കുന്ന കാര്യമല്ല. ഇനി അങ്ങനെ സംഭവിക്കണമെങ്കിൽ നിങ്ങൾ വിരാട് കോലി ആയിരിക്കണം - ഒരു അഭിമുഖത്തിൽ ബാറ്റിങ് സ്ഥിരതയെക്കുറിച്ച് ചോദിച്ചപ്പോൾ പഞ്ചാബ് കിങ്സിന്റെ ദക്ഷിണാഫ്രിക്കൻ ബാറ്റർ റൈലി റൂസോ നൽകിയ
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിനു പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പോയത് ദുബായിലേക്ക്. ട്വന്റി20 ലോകകപ്പ് മത്സരങ്ങൾക്കായി യുഎസിലേക്കുപോയ ആദ്യ ഇന്ത്യൻ സംഘത്തിൽ സഞ്ജുവുണ്ടായിരുന്നില്ല.
മെൽബൺ ∙ ഐപിഎൽ കഴിഞ്ഞു മടങ്ങിയെത്തുന്ന താരങ്ങൾ ടീമിനൊപ്പം ചേരാൻ വൈകുന്നതു മൂലം ട്വന്റി20 ലോകകപ്പിനു മുൻപുള്ള സന്നാഹ മത്സരങ്ങൾ കളിക്കാൻ ഓസ്ട്രേലിയൻ ടീമിൽ ആളില്ല. നിലവിൽ 9 താരങ്ങളുമായി 2 സന്നാഹ മത്സരങ്ങൾ കളിക്കേണ്ട
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ആദ്യസംഘം ന്യൂയോർക്കിലെത്തി. ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘത്തിൽ കോച്ച് രാഹുൽ ദ്രാവിഡിനൊപ്പം 10 കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫുമുണ്ട്.
മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിനായിരിക്കും സഞ്ജു സാംസണെക്കാള് പരിഗണനയെന്ന് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. ലോകകപ്പ് ടീമിൽ ഋഷഭ് പന്തും സഞ്ജു സാംസണുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരായി ഉള്ളത്. ഐപിഎല്ലിൽ പന്തിനേക്കാള് മികച്ച പ്രകടനമാണു
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാൻ വൈകും. ഇന്ത്യന് പ്രീമിയര് ലീഗിനു ശേഷം അവധിക്കാലം ആഘോഷിക്കാൻ ഹാർദിക് പാണ്ഡ്യ വിദേശത്തേക്കുപോയിരുന്നു. ഏതു രാജ്യത്തേക്കാണു പാണ്ഡ്യ പോയതെന്നു വ്യക്തമല്ല. ഒരാഴ്ചത്തെ യാത്രയ്ക്കായാണ്
ടെക്സസ്∙ ആദ്യ ട്വന്റി20 തോൽവിയുടെ ക്ഷീണം മാറുംമുൻപേ ബംഗ്ലദേശിനെ വീണ്ടും ഞെട്ടിച്ച് യുഎസ് ക്രിക്കറ്റ് ടീം. രണ്ടാം മത്സരം ആറു റൺസിനു ജയിച്ച യുഎസ് പരമ്പര വിജയിച്ചു. യുഎസിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. അതേസമയം ട്വന്റി20 ലോകകപ്പിനുള്ള ‘സന്നാഹ’ മത്സരമായി
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഒന്നാം വിക്കറ്റ് കീപ്പറായി താൻ ഋഷഭ് പന്തിനെ തിരഞ്ഞെടുക്കുമെന്ന് മുൻ ഇന്ത്യൻ താരവും ട്വന്റി20 ലോകകപ്പിന്റെ അംബാസഡറുമായ യുവരാജ് സിങ്. ‘സഞ്ജു സാംസൺ മികച്ച ഫോമിലാണ്. എന്നാൽ ഇടംകൈ ബാറ്ററായതിനാൽ പന്തിനാണ് ഞാൻ മുൻഗണന നൽകുക. ഒരു മാച്ച് വിന്നറാണ് പന്ത്. ലോകകപ്പിൽ അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും’ യുവരാജ് പറഞ്ഞു.
ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കമായി യുഎസിനെതിരെ കളിക്കാനിറങ്ങിയ ബംഗ്ലദേശിന് അപ്രതീക്ഷിത തിരിച്ചടി. ഒന്നാം ട്വന്റി20യിൽ അഞ്ച് വിക്കറ്റിനാണ് യുഎസ് വിജയിച്ചത്. ടെക്സസിലെ പ്രെയ്റി വ്യൂവിൽ നടന്ന ആദ്യ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണു നേടിയത്.
മുംബൈ∙ ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസൺ തന്നെ ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഗംഭീര പ്രകടനം നടത്തുന്ന സഞ്ജു, ലോകകപ്പ് ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടെന്നും ഹർഭജന് സിങ് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
യുവതാരം ജേക്ക് ഫ്രേസർ മക്ഗുർക്കിനെയും മാത്യു ഷോർട്ടിനെയും ട്വന്റി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ ട്രാവലിങ് റിസർവായി (15 അംഗ ടീമിനൊപ്പം സഞ്ചരിക്കുന്ന താരം) ഉൾപ്പെടുത്തിയേക്കും.
മുംബൈ∙ ട്വന്റി20 ലോകകപ്പിൽ തന്റെ കഴിവു പുറത്തെടുക്കാൻ സഞ്ജു സാംസൺ തയാറാകണമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്റർ ഗൗതം ഗംഭീർ. ലോകകപ്പിൽ ഇന്ത്യയ്ക്കായി മത്സരങ്ങൾ വിജയിപ്പിച്ച്, സഞ്ജു മികവു തെളിയിക്കണമെന്നാണ് ഗൗതം ഗംഭീറിന്റെ നിലപാട്.
അഹമ്മദാബാദ്∙ ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിൽ കളിപ്പിക്കുന്നതിന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ചീഫ് സിലക്ടർ അജിത് അഗാർക്കറിനും യാതൊരു താൽപര്യവുമില്ലായിരുന്നെന്നു വിവരം. പുറത്തുനിന്നുള്ള സമ്മർദം കാരണമാണ് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയതെന്ന് ഒരു ദേശീയ
കൊൽക്കത്ത∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായി ആരാണു കളിക്കേണ്ടതെന്ന ചോദ്യത്തിനു മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്റർ ഗൗതം ഗംഭീര്. വിക്കറ്റ് കീപ്പർ റോളിൽ സ്വാഭാവികമായും ഋഷഭ് പന്തിനാണ് സിലക്ഷൻ കിട്ടേണ്ടതെന്നു ഗൗതം ഗംഭീര് വ്യക്തമാക്കി. അടുത്ത മാസം തുടങ്ങുന്ന
മുംബൈ∙ രാഹുൽ ദ്രാവിഡിനു പകരം പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി ബിസിസിഐ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് പരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ്ങും ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്ങുമാണ് ബിസിസിഐ പരിഗണിക്കുന്ന പ്രധാന പേരുകളെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ പാക്കിസ്ഥാൻ ടീമിന് മാനസിക സമ്മർദം കൂടുതലാണെന്നും ഇതാണ് പല മത്സരങ്ങളിലും ടീം തോൽക്കാൻ കാരണമെന്നും പാക്ക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിസ്ബാഹ് ഉൽ ഹഖ്. വരുന്ന ട്വന്റി20 ലോകകപ്പിലും ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാനെ ഈ മാനസിക സമ്മർദം അലട്ടുമെന്നും ഒരു ചാനൽ ചർച്ചയ്ക്കിടെ മിസ്ബാഹ് പറഞ്ഞു.
ട്വന്റി20 ലോകകപ്പിനുള്ള ബംഗ്ലദേശ് ടീമിനെ നജ്മുൽ ഹുസൈൻ ഷാന്റോ നയിക്കും. സീനിയർ താരം ഷാക്കിബ് അൽ ഹസനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ഡിയിൽ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ്, നേപ്പാൾ എന്നിവർക്കൊപ്പമാണ് ബംഗ്ലദേശ്.
ട്വന്റി20 ലോകകപ്പിനുള്ള നെതർലൻഡ്സ് ടീമിനെ സ്കോട്ട് എഡ്വേഡ്സ് നയിക്കും. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും എഡ്വേഡ്സായിരുന്നു ടീം ക്യാപ്റ്റൻ. ഇന്ത്യൻ വംശജരായ തേജ നിദാമനുരു, വിക്രം സിങ്, ആര്യൻ ദത്ത് എന്നിവരെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുംബൈ∙ ക്രിക്കറ്റ് താരങ്ങളുടെ കരിയറിൽ വിരമിക്കുന്നതിനായി ഒരു പ്രായം നിശ്ചയിക്കരുതെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരവും, യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്രാജ് സിങ്. ഇന്ത്യൻ നായകൻ രോഹിത് ശർമയേക്കുറിച്ച് സംസാരിക്കുമ്പോഴാണ്, വിരമിക്കാൻ പ്രായം ഒരു മാനദണ്ഡമാക്കരുത് എന്ന് യോഗ്രാജ് ആവശ്യപ്പെട്ടത്. വീരേന്ദർ
മുംബൈ∙ ഈ വർഷത്തെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമ, ലോകകപ്പിനു ശേഷം രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒരു പ്രമുഖ ഹിന്ദി മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഐപിഎലിൽ തീർത്തും ഫോം ഔട്ടാണെങ്കിലും, ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിൽ