ADVERTISEMENT

പത്താം ക്ലാസ്സിനും താഴെ യോഗ്യതയുള്ളവർക്ക് ഗുരുവായൂർ ദേവസ്വത്തിൽ അവസരം. സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലെ 27 ഒഴിവിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ആറു മാസ നിയമനമാണ്. നിർദിഷ്ടയോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം. അവസാനതീയതി മേയ് 20.

ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം:

∙സോപാനം കാവൽ (15): ഏഴാം ക്ലാസ് ജയം. അംഗവൈകല്യമില്ലാത്ത ആരോഗ്യ

ദൃഢഗാത്രരായ പുരുഷന്മാർ. നല്ല കാഴ്ചശക്തി വേണം; 30നും 50നും ഇടയിൽ; 18,000.

∙വനിതാ സെക്യൂരിറ്റി ഗാർഡ് (12): ഏഴാം ക്ലാസ് ജയം, അംഗവൈകല്യം ഇല്ലാത്തവരായിരിക്കണം. നല്ല കാഴ്ചശക്തി വേണം; 55നും 60നും ഇടയിൽ; 18,000.

അപേക്ഷയ്ക്കൊപ്പം അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ. ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. അപേക്ഷാഫോം ദേവസ്വം ഓഫിസിൽനിന്ന് 118 രൂപയ്ക്കു ലഭിക്കും. ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പു ഹാജരാക്കിയാൽ പട്ടികജാതി/ പട്ടികവർഗക്കാർക്കു ഫോം സൗജന്യമായി ലഭിക്കും.

വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം ദേവസ്വം ഓഫിസിൽ നേരിട്ടോ ഇനിപ്പറയുന്ന വിലാസത്തിലോ അപേക്ഷ നൽകാം. അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680 101. ഫോൺ: 0487-2556335.

English Summary:

Women security guards, Sopanam guard vacancy at Guruvayur Devaswam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com