ADVERTISEMENT

കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്നു പിഎസ്‌സി നിയമന ശുപാർശ തുടങ്ങി. ഒന്നാം ഘട്ടത്തിൽ 468 പുതിയ ഒഴിവിലേക്കും 64 എൻജെഡി ഒഴിവിലേക്കുമായി 532 പേർക്കാണു നിയമനം.

നിയമനനില: ഓപ്പൺ മെറിറ്റ്–411, ഈഴവ–422, എസ്‌സി–3009, എസ്ടി–സപ്ലിമെന്ററി 11, മുസ്‌ലിം–734, എൽസി/എഐ–1714, ഒബിസി–402, വിശ്വകർമ–581, എസ്ഐയുസി നാടാർ–457, എസ്‌സിസിസി–1932, ധീവര–381, ഹിന്ദു നാടാർ–1509. ഭിന്നശേഷി: എൽവി–6, എച്ച്ഐ–10, എൽഡി/സിപി–7. കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ നിയമന ശുപാർശ വൈകുന്നത് ഏപ്രിൽ 20 ലക്കം തൊഴിൽവീഥി റിപ്പോർട്ട് ചെയ്തിരുന്നു.

കൂടുതൽ നിയമനം കെഎസ്എഫ്ഇയിൽ

കമ്പനി/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്ന് ഏറ്റവും കൂടുതൽ പേർക്കു നിയമനം നൽകുന്നതു കെഎസ്എഫ്ഇയിൽ. 532ൽ 475 പേർക്കും നിയമന ശുപാർശ നൽകുന്നത് കെഎസ്ഇഫ്ഇയിലേക്കാണ്. കുറവ് മിനറൽസ് ആൻഡ് മെറ്റൽസ്, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ–1 വീതം. 

English Summary:

Company Board Assistant recruitment started PSC updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com