ADVERTISEMENT

മേയ് 11നു നടക്കുന്ന ഡിഗ്രി ലെവൽ ഒന്നാം ഘട്ട കോമൺ പ്രിലിമിനറി പരീക്ഷയ്ക്കു പിഎസ്‌സി തയാറാക്കിയിരിക്കുന്നത് 725 പരീക്ഷാ കേന്ദ്രങ്ങൾ.

എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രമുണ്ട്. കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജർ, കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ മാർക്കറ്റിങ് ഓർഗനൈസർ, എക്സൈസ് ഇൻസ്പെക്ടർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറി, പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ എന്നീ തസ്തികകളാണു കോമൺ പ്രിലിമിനറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എല്ലാ തസ്തികയിലുമായി 1,74,034 പേർ പരീക്ഷ എഴുതുന്നുണ്ട്. രണ്ടാം ഘട്ട പരീക്ഷ മേയ് 25നും മൂന്നാം ഘട്ടം ജൂൺ 15നുമാണ്.

English Summary:

Degree Level Common Prelims: 1.74 lakh candidates to appear; 725 centers for phase one

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com