ADVERTISEMENT

വിഎച്ച്എസ്ഇ നോൺ വൊക്കേഷനൽ ടീച്ചർ മാത്തമാറ്റിക്സ് ജൂനിയർ ഷോർട് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ പിഎസ്‌സി ഉൾപ്പെടുത്തിയത് 10 പേരെ മാത്രം! മെയിൻ ലിസ്റ്റിൽ 10, സപ്ലിമെന്ററി ലിസ്റ്റിൽ 55, ഭിന്നശേഷി ലിസ്റ്റിൽ 7 എന്നിങ്ങനെ 72 പേരാണു ലിസ്റ്റിലുള്ളത്. കട്ട് ഓഫ് മാർക്ക്: 57.67. മെയിൻ ലിസ്റ്റിനൊപ്പം മാത്രമേ സപ്ലിമെന്ററി ലിസ്റ്റിന് നിലനിൽപുള്ളൂ എന്നിരിക്കെ സപ്ലിമെന്ററി ലിസ്റ്റിൽ 55 പേരെ ഉൾപ്പെടുത്തിയത് എന്തിനെന്നു വ്യക്തമല്ല. മെയിൻ ലിസ്റ്റിൽ ആവശ്യത്തിന് ഉദ്യോഗാർഥികളെ ഉൾപ്പെടുത്താത്തതിനാൽ കാലാവധി പൂർത്തിയാക്കാതെ ലിസ്റ്റ് അവസാനിക്കുമെന്ന് ഉറപ്പാണ്. ഈ തസ്തികയുടെ 5 ഒഴിവാണു പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 3 വർഷ കാലാവധിക്കുള്ളിൽ കൂടുതൽ ഒഴിവു റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. 2015 ജൂൺ 22നു നിലവിൽ വന്ന മുൻ ലിസ്റ്റ് 2018 ജൂൺ 21ന് അവസാനിച്ചിരുന്നു. ഈ ലിസ്റ്റിലെ 105 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്.

സയന്റിഫിക് അസിസ്റ്റന്റ് മെയിൻ ലിസ്റ്റിലും 10 പേർ!

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (അനാട്ടമി) ഷോർട് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിലും 10 പേർ മാത്രം. സപ്ലിമെന്ററി ലിസ്റ്റിൽ 57, ഭിന്നശേഷി ലിസ്റ്റിൽ 5 എന്നിങ്ങനെ 72 പേരാണു ലിസ്റ്റിൽ ഉൾപ്പെട്ടത്. കട്ട് ഓഫ് മാർക്ക്: 35.33. ഈ തസ്തികയുടെ ഒരു ഒഴിവാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

English Summary:

VHSC Non Vocational Teacher Mainlist PSC Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com