Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേംബ്രിജ് അനലിറ്റിക്ക പാപ്പർ ഹർജി നൽകി

Cambridge Analytica

ന്യൂയോർക്ക് ∙ വിവാദച്ചുഴിയിൽ അകപ്പെട്ട വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക (സിഎ) പാപ്പർ ഹർജി നൽകി. സ്ഥാപനം അടച്ചുപൂട്ടാനുള്ള നടപടികൾ ഈ മാസം തുടക്കത്തിൽത്തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പാപ്പർ ഹർജി സമർപ്പിച്ചത്. ബാധ്യത ഒരു കോടി ഡോളറാണ്. എട്ടു കോടിയിലധികം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ സ്ഥാപനം ചോർത്തിയതായി തെളിഞ്ഞതിനെ തുടർന്ന് ഫെയ്സ് ബുക്ക് വിവാദത്തിലകപ്പെട്ടിരുന്നു.

related stories