Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെല്ലിക്കെട്ട്: ബിൽ തടയാതിരിക്കാൻ 70 കേവിയറ്റുകൾ

India Bull Taming

ന്യൂഡൽഹി ∙ ജെല്ലിക്കെട്ട് അനുവദിച്ചു തമിഴ്നാട് നിയമസഭ പാസാക്കിയ പുതിയ ബില്ലിനെതിരെ ഹർജികൾ വന്നാൽ അതു കേൾക്കുന്നതിനു മുൻപ് തങ്ങൾക്കു പറയാനുള്ളതു കേൾക്കണമെന്നു കോടതിയോട് അഭ്യർഥിക്കുന്ന ഒട്ടേറെ അപേക്ഷകൾ ഇന്നലെ സുപ്രീം കോടതിയിൽ എത്തി. വിവിധ വ്യക്തികൾക്കും സംഘടനകൾക്കും വേണ്ടി എഴുപതോളം അപേക്ഷകളാണു ഫയൽ ചെയ്തത്. ഇതേ ആവശ്യവുമായി തമിഴ്നാടു സർക്കാർ ഒരുദിവസം മുൻപേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.