Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണത്തിൽ വൻ വർധന

shah-marayi-ahammad-shah

ന്യൂഡൽഹി ∙ കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ലോകമെങ്ങും വലിയ വർധനയുണ്ടായതായി യുനെസ്കോ റിപ്പോർട്ട്. ഇത്തരം 530 മരണങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 2012 മുതൽ 2016 വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ഇന്ത്യയിൽനിന്നുള്ള 18 പേരുണ്ട്. ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് സിറിയയിലാണ് – 86 പേർ. 2012ൽ മാത്രം 124 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. 

2007 മുതൽ 2011 വരെയുള്ള കാലയളവിലെ സമാനമായ മരണങ്ങളെക്കാൾ 67.72% വർധനയാണ് ഇപ്പോഴുണ്ടായത്. 316 പേരാണ് അക്കാലയളവിൽ കൊല്ലപ്പെട്ടത്. ഇന്നലെ ലോക പത്ര സ്വാതന്ത്ര്യദിനം ആചരിച്ചതിനോടനുബന്ധിച്ചാണ് യുനെസ്കോ റിപ്പോർട്ട് പുറത്തുവിട്ടത്.

കശ്മീർ: റിപ്പോർട്ട് വിവാദമായി 

ന്യൂഡൽഹി ∙ പത്രസ്വാതന്ത്ര്യം സംബന്ധിച്ച യുനെസ്കോ റിപ്പോർട്ടിൽ ഇന്ത്യയ്ക്കൊപ്പം കശ്മീരിന്റെ പേര് പ്രത്യേകമായി പരാമർശിച്ചതു വിവാദമായി. ഇന്ത്യ എന്നതിനു പകരം ഇന്ത്യയും കശ്മീരും എന്നു സൂചിപ്പിച്ചതിലൂടെ കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന സൂചന നൽകുകയാണോ എന്നു ചടങ്ങിൽ പങ്കെടുത്തവർ സംശയം പ്രകടിപ്പിച്ചു. രാജ്യാന്തര പത്രസ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു യുനെസ്കോയും ഇന്റനാഷനൽ ജേണലിസ്റ്റ് ഫെഡറേഷനും (ഐഎഫ്ജെ) ചേർന്നു പുറത്തിറക്കിയ റിപ്പോർട്ടിലാണു വിവാദ ഭാഗമുള്ളത്. 

അതേസമയം ഇതിനു രാഷ്ട്രീയ പ്രാധാന്യം നൽകേണ്ടതില്ലെന്നും അസ്ഥിരത നിലനിൽക്കുന്ന പ്രദേശമെന്ന നിലയിലാണു കശ്മീരിനെ പ്രത്യേകമായി പരാമർശിച്ചതെന്നുമാണ് ഐഎഫ്ജെ അധിക‍ൃതരുടെ വിശദീകരണം