Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നരേന്ദ്ര മോദി ഇന്തൊനീഷ്യയിൽ

modi-indonesia കിഴക്കനേഷ്യൻ പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തൊനീഷ്യയിലെ ജക്കാർത്തയിലെത്തിയപ്പോൾ.

ജക്കാർത്ത ∙ കിഴക്കനേഷ്യൻ പര്യടനത്തിന്റെ ഭാഗമായി ഇന്തൊനീഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്. സാംസ്കാരികമായി അടുത്ത ബന്ധമുള്ള അയൽക്കാരാണ് ഇന്ത്യയും ഇന്തൊനീഷ്യയുമെന്നു മോദി ട്വീറ്റ് ചെയ്തു.

ഇന്തൊനീഷ്യയിലേക്കു മോദിയുടെ ആദ്യ ഔദ്യോഗിക യാത്രയാണിത്. ഇന്ന് അദ്ദേഹം പ്രസിഡന്റ് ജോക്കോ വിഡോഡോയെ കാണും. നാവിക, വാണിജ്യ, നിക്ഷേപ മേഖലകളിലുള്ള സഹകരണം വിപുലമാക്കാൻ കമ്പനി മേധാവികളുടെ ഫോറത്തിലും നിക്ഷേപകരുടെ സമ്മേളനങ്ങളിലും ഇരുനേതാക്കളും പങ്കെടുക്കും. നാളെ സിംഗപ്പൂരിലേക്കു യാത്രയാകും.

related stories