Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുതിർന്ന ബോളിവുഡ് നടി റിത ഭാദുരി വിട വാങ്ങി

Rita Bhaduri റിത ഭാദുരി

മുംബൈ ∙ മുതിർന്ന ബോളിവുഡ് നടി റിത ഭാദുരി (62) അന്തരിച്ചു. വൃക്കരോഗത്തെത്തുടർന്ന് രണ്ടാഴ്ചയിലേറെ ജുഹു സുജോയ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പുലർച്ചെ ഹൃദ്രോഗത്തെത്തുടർന്നായിരുന്നു അന്ത്യം. സംസ്കാരം നടത്തി.

മലയാളത്തിൽ കമൽഹാസൻ ആദ്യമായി നായകവേഷത്തിലെത്തിയ ചിത്രമായ ‘കന്യാകുമാരി’യിൽ നായികയായിരുന്ന റിത ഭാദുരി എഴുപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യുപി ലക്നൗ സ്വദേശിയാണ്. പുണെ ഫിലിം ആൻ‍‍‍ഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ചു. ഒട്ടേറെ ഗുജറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹീറോ നമ്പർ 1, ബേഠ, ഗർ ഹോ തോ ഐസ, അന്ത്, വിരാസത്, രാജ, ക്യാ കെഹ്ന, കഭി ഹാ കഭി നാ, എന്നിവ അവരുടെ ശ്രദ്ധേയമായ സിനിമകളിൽ ഉൾപ്പെടും. സാരാഭായി-സാരാഭായി, അമാനത്, കുംകും, കിച്ചഡി എന്നീ ടിവി പരിപാടികളും ജനപ്രീതി നേടിയിരുന്നു. നിംകി മുഖിയ എന്ന ടിവി സീരിയലിലാണ് അവസാനം അഭിനയിച്ചത്.