Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിൽ പുകവലിക്കുന്ന നടന്മാർ പുകവലിക്കെതിരെ സന്ദേശം നൽകണം; നിർദേശം ശ്യാം ബെനഗൽ സമിതിയുടേത്

x-default

പനജി∙ സിനിമയിൽ പുകവലിക്കുന്ന അഭിനേതാക്കൾതന്നെ പുകവലിക്കെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങളിൽ മുഖം കാണിക്കണമെന്നു നിർദേശം. ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അധ്യക്ഷനായുള്ള സമിതിയാണു വാർത്താവിതരണ മന്ത്രാലയത്തിനു നിർദേശം സമർപ്പിച്ചത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന സമിതിയാണിത്.

സിനിമയിൽ പുകവലിക്കുന്ന അഭിനേതാക്കൾ തന്നെ പുകവലിവിരുദ്ധ സന്ദേശം നൽകുന്നതു കൂടുതൽ പ്രയോജനപ്പെടുമെന്നാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.