Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയെയും മക്കളെയും ഇറക്കിവിട്ട വിമാനക്കമ്പനികൾക്ക് 35 ലക്ഷം പിഴ

ചണ്ഡിഗഡ്∙ ടൊറന്റോയിലേക്കു യാത്രചെയ്യാൻ കയറിയ അമ്മയെയും രണ്ടു മക്കളെയും ഇറക്കിവിട്ട സംഭവത്തിൽ വിമാനക്കമ്പനികൾ 35 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി. പഞ്ചാബ് സ്വദേശികളായ മിനാലി മിത്തൽ, മകൾ ടീഷ (11), മൂന്നു വയസ്സുകാരൻ മകൻ എന്നിവരെ ഇറക്കിവിട്ട സംഭവത്തിലാണു ജെറ്റ് എയർവേയ്സും എയർ കാനഡയും ചേർന്നു 35 ലക്ഷം രൂപ നൽകാൻ വിധിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലാണു സംഭവം. ജെറ്റ് എയർവേസിൽ ചണ്ഡിഗഡിൽനിന്നു ഡൽഹിയിലെത്തിയ ഇവർ എയർ കാനഡ വിമാനത്തിൽ കയറി. വിമാനം പറന്നുയരുംമുൻപു മകൾ ശുചിമുറിക്കു പുറത്തു ഛർദിച്ചു. അസുഖബാധിതയായ കുട്ടിയെയും കൊണ്ടു ദീർഘയാത്ര സാധ്യമല്ലെന്നു പറഞ്ഞ് ഇതോടെ വിമാന ജീവനക്കാർ അമ്മയെയും മക്കളെയും പുറത്താക്കുകയായിരുന്നു. ഇവരുടെ ലഗേജ് തിരിച്ചിറക്കിയതുമില്ല.

കുഞ്ഞിനു കൊടുക്കാൻ പാലുപോലുമില്ലാതെ വിഷമിച്ച ഇവരുടെ മാനസികാവസ്ഥ പരിഗണിച്ചാണു 35 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത്. യാത്രക്കാരെ ഒറ്റ ടിക്കറ്റിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ജെറ്റ് എയർവേസും എയർ കാനഡയും തമ്മിൽ ധാരണ ഉള്ളതിനാലാണു പിഴ ഇരു വിമാനക്കമ്പനികൾക്കും വിധിച്ചത്.

related stories