Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് വധക്കേസ് പ്രതികളെ വിട്ടയയ്ക്കൽ: ഗവർണർ അഭിപ്രായം തേടണമെന്ന് കേന്ദ്രം

ചെന്നൈ∙ രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു തമിഴ്നാട് മന്ത്രിസഭ പാസാക്കിയ പ്രമേയത്തിൽ അന്തിമ തീരുമാനമെടുക്കും മുൻപ് ഗവർണർ കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.  നിർദേശം ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അറിയിച്ചെങ്കിലും രാജ്‌ഭവൻ പ്രതികരിച്ചിട്ടില്ല. 

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കണമെന്ന പ്രമേയം കഴിഞ്ഞ ഞായറാഴ്ചയാണു തമിഴ്നാട് മന്ത്രിസഭ പാസാക്കി ഗവർണർക്കു കൈമാറിയത്.