Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്ധ്രയിൽകോൺ. ഒറ്റയ്ക്ക്മൽസരിക്കും: ഉമ്മൻ ചാണ്ടി

Oommen Chandy ഉമ്മൻ ചാണ്ടി

ഹൈദരാബാദ് ∙ ആന്ധ്രപ്രദേശിൽ അടുത്തവർഷം സംസ്ഥാന,പൊതുതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സഖ്യമുണ്ടാക്കാനുള്ള സാധ്യത ആന്ധ്രയുടെ ചുമതല വഹിക്കുന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി തള്ളിക്കളഞ്ഞു. കോൺഗ്രസ് ഇപ്പോൾ മടങ്ങിവരവിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി ഉമ്മൻചാണ്ടിയും മറ്റു നേതാക്കളും ഇന്നലെ പടിഞ്ഞാറൻ ഗോദാവരിയിലെ 3 മണ്ഡലങ്ങളിലെ 300 വീടുകൾ കയറി. കർഷകരും യുവാക്കളും അസംതൃപ്തരാണെന്നും കോൺഗ്രസ് പ്രകടന പത്രികയ്ക്കു രൂപം നൽകുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സംസ്ഥാനത്തെ മൊത്തം 44,000 ബൂത്തുകളിൽ പകുതിയിൽ സമിതികൾക്കു കോൺഗ്രസ്‌ രൂപം നൽകിക്കഴിഞ്ഞു. ഈ മാസാവസാനത്തോടെ മറ്റു ബൂത്തുകളിലും സമിതികൾ രൂപീകരിച്ചു പ്രവർത്തനം ഊർജിതപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.