Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത പ്രധാനമന്ത്രി: പ്രവചിക്കാനാവില്ലെന്ന് ബാബ രാംദേവ്

Baba Ramdev യോഗ ഗുരു രാംദേവ്.

മധുര ∙ നിലവിലെ രാഷ്ട്രീയ സാഹചര്യം വച്ച് അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പ്രവചിക്കുക എളുപ്പമല്ലെന്ന് യോഗ ഗുരു രാംദേവ്.

നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ ഒരാളെയും എതിർക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്നും രാംദേവ് പറഞ്ഞു.

‘ഹിന്ദു ഇന്ത്യയോ വർഗീയ ഇന്ത്യയോ അല്ല, ആത്മീയ ഇന്ത്യ ഉണ്ടാക്കുകയാണു നമ്മുടെ ലക്ഷ്യം’. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചില്ലെങ്കിൽ ബിജെപിക്കു വിശ്വാസ്യത നഷ്ടമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.