Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ മൂന്നു മെഡിക്കൽ കോളജുകൾക്ക് അനുമതിയില്ല

medical-education-representational-image

ന്യൂഡൽഹി ∙ േകരളത്തിലെ മൂന്നു മെഡിക്കൽ കോളജുകൾക്ക് ഈ വർഷം അനുമതിയില്ല. നിലവിലെ ഒൻപതു മെഡിക്കൽ കോളജുകളിൽ ഈ വർഷം പുതിയ ബാച്ച് ആരംഭിക്കുന്നതിനുള്ള അനുമതിയും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ ശുപാർശ പ്രകാരമാണിത്.

ഇടുക്കി ഗവ. മെഡിക്കൽ കോളജ് (100 സീറ്റ്), പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (100 സീറ്റ്), ശ്രീ അയ്യപ്പ മെഡിക്കൽ കോളജ് ആൻഡ് റിസർച് ഫൗണ്ടേഷൻ, വടശേരിക്കര, പത്തനംതിട്ട (150 സീറ്റ്) എന്നിവയ്ക്കാണ് അനുമതി നിഷേധിച്ചത്.

പുതിയ ബാച്ചുകൾക്ക് അനുമതിയില്ലാത്ത മെഡിക്കൽ കോളജുകൾ: (സീറ്റുകളുടെ എണ്ണം ബ്രായ്ക്കറ്റിൽ) – പാലക്കാട് ഗവ. മെഡിക്കൽ കോളജ് (100), കെഎംസിടി മെഡിക്കൽ കോളജ്, കോഴിക്കോട് (150), എസ്ആർ മെഡിക്കൽ കോളജ് ആൻഡ് റിസർച് സെന്റർ, തിരുവനന്തപുരം (100), പി കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പാലക്കാട് (150), കേരള മെഡിക്കൽ കോളജ്, പാലക്കാട് (150), മൗണ്ട് സിയോൻ മെഡിക്കൽ കോളജ്, പത്തനംതിട്ട (100), അൽ അസ്ഹർ മെഡിക്കൽ കോളജ്, തൊടുപുഴ (150), ഡോ.സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളജ്, തിരുവനന്തപുരം (100 മുതൽ 150 വരെ), ഡിഎം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മേപ്പാടി (150).