Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്ന് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 300 സീറ്റ് കൂടി

medical-admission

തിരുവനന്തപുരം∙ മൂന്നു സ്വാശ്രയ മെഡിക്കൽ കോളജുകൾക്കു കൂടി പ്രവേശനാനുമതി നൽകാൻ ആരോഗ്യ സർവകലാശാലാ ഗവേണിങ് കൗൺസിൽ യോഗം തീരുമാനിച്ചു. 

ഇതോടെ  ഈ മൂന്നു കോളജുകളിലായി 300 എംബിബിഎസ് സീറ്റുകളിലേക്കു കൂടി അടുത്ത അലോട്‌മെന്റിൽ പ്രവേശനം നൽകാനാകും. 

കൊല്ലം അസീസിയ, തിരുവനന്തപുരം എസ്‌യുടി, കാരക്കോണം ഡോ.സോമർവെൽ എന്നീ മെഡിക്കൽ കോളജുകളിലെ പ്രവേശന വിലക്കാണ്  പിൻവലിച്ചത്. 

കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റൽ കോളജിനും പ്രവേശനാനുമതി നൽകി. അവിടെ 100 ബിഡിഎസ് സീറ്റാണുള്ളത്. അതേസമയം, കണ്ണൂർ മെഡിക്കൽ കോളജിന്റെ  പ്രവേശന വിലക്കു നീക്കുന്ന വിഷയം യോഗം ചർച്ച ചെയ്തില്ല.