Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സജി ജോർജ് സണ്ണിവേൽ സിറ്റി മേയർ

saji-gorge സജി ജോർജ്

പത്തനംതിട്ട∙ യുഎസിലെ ടെക്സസിലെ സണ്ണിവേൽ സിറ്റി മേയറായി പത്തനംതിട്ട കുറിയന്നൂർ സ്വദേശി സജി ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. 1989 ൽ അമേരിക്കയിൽ എത്തിയ സജി 2010 ലാണു സണ്ണിവേൽ ടൗൺ കൗൺസിൽ അംഗമായത്. 2015 മുതൽ പ്രോടം മേയറായിരുന്നു. ടെക്സസ് സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിലും സതേൺ മെതഡിസ്റ്റ് സർവകലാശാലയിൽനിന്നു ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഭാര്യ: ജയ, മക്കൾ: ആനെ, ആൻഡ്രൂ.