Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരച്ചിൽ ഇന്നു തുടരും

വൈപ്പിൻ∙ ബോട്ടപകടത്തിൽ കാണാതായ തൊഴിലാളികൾക്കായി ഇന്നലെ സന്ധ്യ വരെ തിരച്ചിൽ നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചിട്ടില്ല. ഇന്നു രാവിലെ തിരച്ചിൽ പുനരാരംഭിക്കും. അതിനിടെ ബോട്ടിനുള്ളിൽ തൊഴിലാളികൾ കുടുങ്ങിയിരിക്കാനുള്ള സാധ്യത കണക്കിലെടുത്തു മുങ്ങൽവിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നു ബോട്ടുടമാസംഘം പ്രസിഡന്റ് പി.പി.ഗിരീഷ് ആവശ്യപ്പെട്ടു. ജോലിക്കുശേഷം തൊഴിലാളികൾ ഉറങ്ങുന്ന സമയത്തായിരുന്നു അപകടം. പലർക്കും രക്ഷപ്പെടാൻ കഴിയാതിരുന്നത് ഇതിനാലാണെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.

related stories