Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംജി: ഈ മാസത്തെ എല്ലാ പരീക്ഷയും മാറ്റി; കോളജുകൾ നാളെ തുറക്കും

mg-university

കോട്ടയം∙ എംജി സർവകലാശാല ഓഗസ്റ്റിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. അതേസമയം കോളജുകൾ നാളെ തുറക്കുമെന്നു വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അറിയിച്ചു. സർവകലാശാലയ്ക്കു കീഴിലുള്ള ആറായിരത്തിലേറെ വിദ്യാർഥികൾ പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനാലാണു പരീക്ഷകൾ മാറ്റിയത്. 29, 30, 31 തീയതികളിലാണു പരീക്ഷകൾ നിശ്ചയിച്ചിരുന്നത്.