Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളം നൽകുന്നതിനെതിരെ പ്രചാരണം നടത്തിയാൽ എംജിയിൽ നടപടി

mg-university-logo

കോട്ടയം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ശമ്പളം നൽകരുതെന്നു പ്രചാരണം നടത്തുന്ന ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്നു എംജി സർവകലാശാലാ റജിസ്ട്രാർ സർക്കുലർ ഇറക്കി. ശമ്പളം നൽകാൻ താൽപര്യമില്ലാത്ത ജീവനക്കാർക്കു വിസമ്മതപത്രം വിതരണം ചെയ്യുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും സർക്കുലറിലുണ്ട്.

ദുരിതാശ്വാസ നിധിയിലേക്കു ശമ്പളം നൽകുന്നതു സംബന്ധിച്ചു സർവകലാശാല കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. സംഭാവന നൽകാൻ തയറല്ലാത്ത ജീവനക്കാർ സമർപ്പിക്കേണ്ട വിസമ്മതപത്രവും ഉത്തരവിനൊപ്പമുണ്ട്. വിസമ്മതപത്രം നൽകാത്തവരുടെ ശമ്പളം പിടിക്കുമെന്നാണ് ഉത്തരവ്. ഇതോടെ വിസമ്മതപത്രത്തിന് ആവശ്യക്കാരേറി. ചില ജീവനക്കാർ ഇതിന്റെ പകർപ്പെടുത്തു വിതരണവും തുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ 700ൽ അധികം ജീവനക്കാർ വിസമ്മതപത്രം ഒപ്പിട്ടെന്നും പറയുന്നു. ഇതോടെയാണു സർവകലാശാല സർക്കുലർ ഇറക്കിയത്.