Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഷ ജോസ് കെ. മാണിക്കതിരെ വ്യാജ പ്രചാരണം: പ്രതി കീഴടങ്ങി

പാലാ∙ ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ ഏറ്റുമാനൂർ പുന്നത്തുറ കൊച്ചുമാലായിൽ മജേഷ് കെ. മാത്യു (46) പൊലീസിൽ കീഴടങ്ങി. 

ജനാധിപത്യ കേരള കോൺഗ്രസ് യുവജന വിഭാഗം ജില്ലാ നേതാവ് മജേഷ്  മേയിലാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയത്. പരാതിയെ തുടർന്ന് സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ സിഐ രാജൻ കെ. അരമനയ്ക്കു മുൻപിൽ മജേഷ് കീഴടങ്ങുകയായിരുന്നു.  ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മജേഷിനെ റിമാൻഡ് ചെയ്തു.