Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതവിശ്വാസത്തിന് എതിരായ കോടതിവിധികളെ നിയമപരമായി നേരിടും: മുസ്‌ലിം സംഘടനകൾ

കോഴിക്കോട് ∙ മതവിശ്വാസത്തിനു ഭീഷണി ഉയർത്തുന്ന സമീപകാല കോടതിവിധികളെ നിയമപരമായി നേരിടാനുറച്ച് മുസ‍്‌ലിം സംഘടനകൾ.  മുസ്‍ലിം ലീഗിന്റെയും വിവിധ സംഘടനകളുടെയും നേതാക്കൾ പങ്കെടുത്ത കോഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ വിധികളിലുള്ള പ്രതിഷേധം നേതാക്കൾ രേഖപ്പെടുത്തി. ശബരിമലയിലെ യുവതീപ്രവേശ വിധിയും മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ഓർഡിനൻസും വിശ്വാസത്തിലും മതജീവിതത്തിലുമുള്ള അന്യായമായ ഇടപെടലാണെന്നു മുസ്‍‌ലിം സംഘടനകളുടെ കോഓർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്വവർഗരതിയും വിവാഹേതര ലൈംഗികബന്ധവും കുറ്റകരമല്ലാതാക്കുന്ന വിധി രാജ്യം കാത്തുസൂക്ഷിക്കുന്ന ധാർമികമൂല്യങ്ങൾക്കെതിരാണെന്നും അഭിപ്രായമുയർന്നു.  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആധ്യക്ഷ്യം വഹിച്ചു. 

പി.കെ.കുഞ്ഞാലിക്കുട്ടി എം പി, കെ.പി.എ.മജീദ്, എം.പി.അബ്ദുസ്സമദ് സമദാനി, എം.സി.മായിൻഹാജി (മുസ്‍ലിം ലീഗ്), കെ.ടി.ഹംസ മുസല്യാർ, പുത്തനഴി മൊയ്തീൻ ഫൈസി (സമസ്ത), ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, പി.പി. ഉണ്ണീൻകുട്ടി മൗലവി (കെഎൻ എം), ശൈഖ് മുഹമ്മദ് കാരക്കുന്ന്, ടി.മുഹമ്മദ് വേളം (ജമാഅത്തെ ഇസ്‍ലാമി), ഇ.എം.അബൂബക്കർ മൗലവി, ഇ.പി.അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുൽ ഉലമ), ടി.കെ.അഷ്റഫ്, ഹുസൈൻ ടി.കാവനൂർ (വിസ്ഡം), ഡോ. ഫസൽ ഗഫൂർ, സി.ടി.സക്കീർ ഹുസൈൻ (എംഇഎസ്) എന്നിവർ പ്രസംഗിച്ചു.
 

related stories