Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർകോഴക്കേസ്: വിജിലൻസ് നിലപാട് അറിയിക്കണം

court

കൊച്ചി∙ ബാർകോഴക്കേസിൽ തുടരന്വേഷണത്തിന് അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ചു സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണോ ആണെങ്കിൽ ആരാണ് അനുമതി തേടേണ്ടത് എന്നീ വിഷയങ്ങളിൽ ഹൈക്കോടതി വിജിലൻസിന്റെ നിലപാട് ആരാഞ്ഞു. വിജിലൻസ് കോടതി ഉത്തരവിലെ വ്യത്യസ്ത ഭാഗങ്ങൾ ചോദ്യം ചെയ്ത് വി. എസ്. അച്യുതാനന്ദനും കെ. എം. മാണിയും നൽകിയ ഹർജികളാണു കോടതിയിലുള്ളത്.

തുടരന്വേഷണം ആവശ്യമാണെന്ന വിജിലൻസ് കോടതി ഉത്തരവു തടയണമെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു മാണിയുടെ ഹർജി. നടപടി അവസാനിപ്പിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. ബാർ കോഴക്കേസിൽ തുടരന്വേഷണം നിർദേശിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ലഭ്യമാക്കണമെന്ന വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണു വിഎസിന്റെ ഹർജി.