Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളം കണ്ണുകൾ പോലെയെന്ന് ഉപരാഷ്ട്രപതി; ഏകീകൃത വിദ്യാഭ്യാസ സമുച്ചയം രാഷ്ട്രത്തിനു സമർപ്പിച്ചു

venkaiah-naidu കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ പുതിയ അക്കാദമിക് ബ്ലോക്കുകളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിർവഹിക്കുന്നു. ചിത്രം: രാഹുൽ ആർ. പട്ടം.

കാസർകോട്∙ മലയാളം കണ്ണുകൾ പോലെയാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കാസർകോട് കേന്ദ്ര സർവകലാശാലയിൽ പുതിയ വിദ്യാഭ്യാസ ബ്ലോക്കുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷ കണ്ണുകൾ പോലെയാണ്, മറ്റു ഭാഷകൾ കണ്ണട പോലെയും, തന്റെ കണ്ണട മുഖത്തു നിന്നെടുത്ത് അദ്ദേഹം പറഞ്ഞു.

കാഴ്ചയുണ്ടെങ്കിലേ കണ്ണട കൊണ്ട് അതിനെ വർധിപ്പിക്കാൻ സാധിക്കുകയുള്ളൂ. പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെ മലയാളത്തിൽ പഠിപ്പിക്കുന്ന സ്ഥിതി വരണം. മലയാളം പോലെ സ്നേഹമുള്ള ഭാഷയെ അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലാണ് ഉപരാഷ്ട്രപതി തന്റെ പ്രസംഗം ആരംഭിച്ചത്. മലയാളിയും ഇന്ത്യക്കാരുമായതിൽ നാം അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.