Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഎൻവി സാഹിത്യപുരസ്കാരം എം.ടി.വാസുദേവൻ നായർക്ക്

mt-vasudevan-nair എം.ടി.വാസുദേവൻ നായർ

തിരുവനന്തപുരം ∙ ഒഎൻവി കൾച്ചറൽ അക്കാദമിയുടെ ഒഎൻവി സാഹിത്യപുരസ്കാരം (മൂന്നു ലക്ഷം രൂപ) എം.ടി.വാസുദേവൻ നായർക്ക്. യുവസാഹിത്യ പ്രതിഭയ്ക്കുള്ള ഒഎൻവി പുരസ്കാരം (50,000 രൂപ) അനുജ അകത്തൂട്ടിന്റെ കാവ്യസമാഹാരം ‘അമ്മ ഉറങ്ങുന്നില്ല’ നേടി. 27ന് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് അടൂർ ഗോപാലകൃഷ്ണൻ, കെ.ജയകുമാർ, പ്രഭാവർമ, ബി.വി.ശശികുമാർ. ഡോ.ശ്രീദേവി എന്നിവർ അറിയിച്ചു.