Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്കു കയ്യേറ്റം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

handcuff-jail-prison-representational-image Representational Image

കൊല്ലം∙ പത്തനാപുരത്ത് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ പുന്നല വഴങ്ങോട് ബീന ഭവനിൽ സുനിൽകുമാർ (39) അറസ്റ്റിൽ. ഇയാൾ ചില ക്രിമിനൽ, അബ്കാരി കേസുകളിൽ പ്രതിയാണെന്നു പത്തനാപുരം പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ 8.15ന് പുന്നല ജംക്‌ഷനിൽ ബസ് തിരിക്കുന്നതിനിടെ ഓട്ടോയിൽ തട്ടിയതായി ആരോപിച്ചു സുനിൽ അസഭ്യം പറയുകയും തുടർന്നു ബസിൽ കയറി കണ്ടക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണു പരാതി. ഓട്ടോ ഡ്രൈവറുടെ കയ്യേറ്റശ്രമത്തിനിടെ കുഴഞ്ഞുവീണ കണ്ടക്ടർ പത്തനാപുരം സ്വദേശി ദിവ്യയ്ക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയിരുന്നു.

related stories