കൽപ്പറ്റ∙ വാഹനാപകടത്തിന്റെ ചിത്രം പകർത്തുകയായിരുന്ന മാധ്യമപ്രവർത്തകനുനേരെ സി.കെ. ശശീന്ദ്രൻ എംഎൽഎയുടെ ശകാരവും കയ്യേറ്റശ്രമവും. പകൽ പതിനൊന്നരയോടെ കൽപ്പറ്റ എസ്കെഎംജെ സ്കൂളിനു മുന്നിലുണ്ടായ വാഹനാപകടത്തിന്റെ ചിത്രം പകർത്തുന്നതിനിടയിലാണു എംഎൽഎ ശകാരവർഷം ചൊരിഞ്ഞത്. മുൻപും ബത്തേരിയിൽ മാധ്യമപ്രവർത്തകർക്കുനേരെ എംഎൽഎ തിരിഞ്ഞിരുന്നു. മന്ത്രിസഭാ രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രദർശനമേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
സി.കെ. ശശീന്ദ്രൻ എംഎൽഎയെ മറ്റുള്ളവർ പിടിച്ചുമാറ്റുന്നു.
Advertisement