Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് വീട്ടമ്മ വെടിയേറ്റു മരിച്ചു; തോക്ക് കിട്ടിയത് കൃഷിയിടത്തിൽ നിന്ന്

gun-shooting Representative Image

കോഴിക്കോട്∙ ചക്കിട്ടപാറയിൽ വീട്ടമ്മ വെടിയേറ്റു മരിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്താണു സംഭവം. പള്ളിക്കാംകണ്ടി ചിത്രാംഗദന്റെ ഭാര്യ ഷൈജി (35) ആണ് മരിച്ചത്. കൃഷിയിടത്തിൽനിന്നു മകനു ലഭിച്ച തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റുവെന്നാണു പൊലീസിനോടു പറഞ്ഞിരിക്കുന്നത്.

ഇന്നലെ അർധരാത്രിയാണു സംഭവം. മേഖലയിൽ കനത്ത കാറ്റും മഴയുമായതിനാൽ പുലർച്ചെയോടെയാണു സംഭവം പുറത്തറിയുന്നത്. പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.