Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടിയേരി വന്നതിൽ സന്തോഷം, ‘ആനുകൂല്യ’മൊന്നും ലഭിക്കില്ലെന്നും വെള്ളാപ്പള്ളി

Vellappally Natesan

കൊച്ചി∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എസ്എൻഡിപി നേതാക്കളെ കാണാൻ വന്നതിൽ സന്തോഷമുണ്ടെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആദ്യം വന്നതുകൊണ്ട് എൽഡിഎഫിനോടു പ്രത്യേകിച്ചു പരിഗണനയൊന്നുമില്ല. തരം കിട്ടുമ്പോഴൊക്കെ എസ്എൻഡിപിയെ കുത്താറുള്ള എം.വി.ഗോവിന്ദൻ കൂടി വന്നതിലാണു കോടിയേരി വന്നതിനേക്കാൾ കൂടുതൽ സന്തോഷമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.