Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് രാജ്യത്തിന്റെ പ്രതീക്ഷ; തോൽവി ഗൗരവമായി കാണണം: കെ.എസ്. ശബരിനാഥൻ

K. S. Sabarinathan

തിരുവനന്തപുരം ∙ അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ തോൽവി ഗൗരവമായിത്തന്നെ കോൺഗ്രസ് കാണണമെന്ന് കെ.എസ്.ശബരീനാഥൻ എംഎൽഎ. സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ശബരീനാഥിന്റെ മുന്നറിയിപ്പ്. കോൺഗ്രസിനു സ്വാധീനമുള്ള മേഖലകളിൽ പോലും രാഷ്ട്രീയത്തിനതീതമായ സിപിഎം കടന്നുകയറ്റം നമുക്കു ചെറുക്കാനായില്ല. വിലയിരുത്തലെന്ന പ്രയോഗത്തിനപ്പുറം വ്യക്തമായ വിലയിരുത്തലുകൾ വേണം; ഒപ്പം ഇനിയുള്ള പ്രവർത്തനത്തിൽ തിരുത്തലുകളും ഉണ്ടാകണം . കോൺഗ്രസ് രാജ്യത്തിന്റെ പ്രതീക്ഷയാണെന്നും ശബരി കുറിപ്പിൽ പറയുന്നു.